വീഡിയോ ദൃശ്യം 
Life

ചുറ്റും നിരവധി കടുവകള്‍; കൂളായി അവര്‍ക്കിടയില്‍ ചുറ്റിയടിക്കുന്ന നായ! (വീഡിയോ)

ഒരുകൂട്ടം കടുവകള്‍ക്ക് നടുവില്‍ കൂളായി ചുറ്റിക്കറങ്ങുന്ന നായയാണ് ഇവിടെ താരം

Author : സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളെ സംബന്ധിച്ചുള്ള വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം കാഴ്ചക്കാരുണ്ട്. അത്തരം വീഡിയോകള്‍ വൈറലായി മാറാറുണ്ട്. ചിലത് വലിയ അമ്പരപ്പുകള്‍ തന്നെ സൃഷ്ടിക്കുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ഒരുകൂട്ടം കടുവകള്‍ക്ക് നടുവില്‍ കൂളായി ചുറ്റിക്കറങ്ങുന്ന നായയാണ് ഇവിടെ താരം. ഗോള്‍ഡന്‍ റെട്രീവര്‍ വിഭാഗത്തിലുള്ള നായയാണ് നിരവധി കടുകള്‍ക്ക് നടുവിലൂടെ ചുറ്റിയടിക്കുന്നത്. ടൈഗര്‍ ബിഗ് ഫാന്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായി മാറിയത്. 

നിരവധി പേരാണ് വീഡിയോ കണ്ടത്. പലരും പല കമന്റുകളും പാസാക്കുന്നുണ്ട്. 

കടുവകളുടെ വളര്‍ത്തമ്മയാണ് ഈ നായയെന്നാണ് വീഡിയോയിലെ ക്യാപ്ഷനില്‍ പറയുന്നത്. കടുവയുടെ കുട്ടികളെ വളര്‍ത്തുക എന്നത് അമ്മ നായയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കുറിപ്പില്‍ പറയുന്നു. ഈ കടുവകള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നായ പാല് കൊടുത്തിരുന്നു.

എന്തായാലും കാര്യം ഒന്നുമറിയാതെ ഈ വീഡിയോ കാണുന്ന ആരും ആദ്യമൊന്നു ഞെട്ടുമെന്ന് ഉറപ്പ്. നായയുടെ അസാമാന്യ ധൈര്യത്തെ പലരും വീഡിയോക്ക് താഴെ വന്ന് പുകഴ്ത്തുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT