വനിതാ ദിനം ഡൂഡിൽ ഒരുക്കി ​ഗൂ​ഗിൾ/ ചിത്രം ട്വിറ്റർ 
Life

അന്താരാഷ്ട്ര വനിതാ ദിനം, പരസ്‌പരം പിന്തുണയ്‌ക്കുന്ന സ്‌ത്രീകൾ, ഡൂഡിൽ ഒരുക്കി ​ഗൂ​ഗിൾ

വളരാൻ പരസ്‌പരം പിന്തുണയ്‌ക്കുന്ന സ്‌ത്രീകൾ, വനിതാ ദിനം ആചരിച്ച് ​ഗൂ​​ഗിൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം വിവിധ മേഖലകളിൽ പരസ്പരം പിന്തുണയ്‌ക്കുന്ന സ്‌ത്രീകളുടെ മനോഹരമായ ഡൂഡിലൊരുക്കി ​ഗൂ​​ഗിൾ. ലോകമെമ്പാടുള്ള സ്‌ത്രീകൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പരസ്‌പരം പിന്തുണയ്‌ക്കുന്ന ഒട്ടേറെ മേഖലകളിൽ നിന്നും ചിലത് മാത്രമാണ് ഇവിടെ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നതെന്ന് ​ഗൂ​ഗിൾ പ്രസ്‌താവനയിൽ പറഞ്ഞു. 

തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന, പഠിക്കുന്ന, അണിനിരക്കുന്ന, ഒത്തുചേരുന്ന സ്ത്രീകൾ, മറ്റുള്ളവർക്ക് പ്രാഥമിക പരിചരണം നൽകുന്ന സ്‌ത്രീകൾ, മാതൃത്വത്തിൽ പരസ്പരം പിന്തുണയ്‌ക്കുന്ന സ്ത്രീകൾ എന്നിങ്ങനെ പല മേഖലകളിൽ നിന്നുള്ള സ്ത്രീകളാണ് ​ഗൂ​ഗിൾ ഡൂഡിലിൽ ഉള്ളത്.

ഇത് കൂടാതെ ഡൂഡിലിൽ ക്ലിക്ക് ചെയ്‌താൽ മറ്റൊരു കാഴ്ചകൂടി കാണാം.  അലീസ വിനൻസ് എന്ന ഡൂഡിൽ ആർട്ടിസ്റ്റാണ് ഈ വരയ്‌ക്ക് പിന്നിൽ. ഒരിക്കലും പൂർണമായി ഒരു സ്ത്രീയെ വരച്ചുകാട്ടാൻ കഴിയില്ല. സ്ത്രീത്വത്തെ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ചെയ്തതെന്ന് അലീസ വിനൻസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT