ഗൂഗിള്‍ മാപ്പ് പ്രതീകാത്മക ചിത്രം
Life

ഇനി ഗൂഗിള്‍ മാപ്പ് വില്ലനാകില്ല, ബ്ലാക്ക് സ്‌പോട്ടുകള്‍ അലര്‍ട്ടായി ലഭിക്കും, ആദ്യം ഡല്‍ഹിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ സാധാരണമാണ്. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും ഇങ്ങനെ അപകടങ്ങള്‍ സംഭവിക്കുന്നതിന് പ്രധാന കാരണം.

ഇത്തരത്തിലുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇനി മുതല്‍ ആക്സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകള്‍ ഗൂഗിള്‍ മാപ്പ് അലര്‍ട്ടായി നല്‍കും. ഗൂഗിള്‍ മാപ്സില്‍ അപകട സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തുന്ന രീതിയാണ് ബ്ലാക്ക് സ്‌പോട്ടുകള്‍. ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത് ഡല്‍ഹി ട്രാഫിക് പൊലീസാണ്. രാജ്യതലസ്ഥാനത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തില്‍ എത്തുന്ന വാഹന യാത്രക്കാര്‍ക്ക് ഈ മുന്നറിയിപ്പുകള്‍ പ്രയോജനകരമാകും എന്നാണ് പ്രതീക്ഷ. 2024ല്‍ 1,132 വാഹനാപകടങ്ങള്‍ സംഭവിച്ച 111 സ്ഥലങ്ങളാണ് ആക്സിഡന്റ് ബ്ലാക്ക് സ്‌പോട്ടായിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സംഭവിച്ച അപകടങ്ങളില്‍ അഞ്ഞൂറോളം ആളുകള്‍ മരിച്ചതായിട്ടാണ് കണക്ക്. ഈ ബ്ലാക്ക് സ്‌പോട്ടുകളില്‍ ഏതൊരു വാഹനവും എത്തുന്നതിന് 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിക്കും.

Google maps adds black spots of accident prone areas in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT