സ്‌കൈ ഡൈവിങ് ചെയ്യുന്ന സംഘം/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Life

ആർക്കാണ് പ്രായം... ഞ​ങ്ങൾക്കോ?; സ്‌കൈ ഡൈവിങ്ങിൽ ലോക റെക്കോർഡിട്ട് വയോധിക കൂട്ടം

സ്‌കൈ ഡൈവിങ് നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റി വയോധിക കൂട്ടം 

Author : സമകാലിക മലയാളം ഡെസ്ക്

ആർക്കാണ് പ്രായം... ഞ​ങ്ങൾക്കോ? പ്രായത്തിന്റെ അവശതകൾ മറന്ന് ആകാശത്ത് കൈകോർത്ത് പുതിയ റെക്കോർഡ് തീർത്തിരിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഒരു കൂട്ടം വയോധികർ. അറുപതിനും എൺപതിനും ഇടയിൽ പ്രായമായ 101 പേരടങ്ങുന്ന സംഘമാണ് സ്‌കൈ ഡൈവിങ്ങിലൂടെ ലോക ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് സതേൺ കാലിഫോർണിയ സ്കൈ ഡൈവിങ് ഏജൻസിയായ സ്കൈഡൈവ് പെറിസാണ് ഇതിന് പിന്നിൽ. 'സ്‌കൈ ഡൈവേഴ്സ്‌ ഓവർ സ്ക്സ്റ്റി' എന്നറിയപ്പെടുന്ന ​ഗ്രൂപ്പിലുള്ള അം​ഗങ്ങൾ രണ്ട് റെക്കോഡുകളാണ് ഇപ്പോൾ തങ്ങളുടെ പേരിൽ ചേർത്തിരിക്കുന്നത്. ഇവരിൽ കൂടുതൽ പേരും ആദ്യമായാണ് ആകാശയാത്ര നടത്തുന്നതെന്ന് സ്കൈ ഡൈവ് പെറിസ് പറയുന്നു. ഒരു കൂട്ടം ആളുകളുടെ ആ​ഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് സ്കൈഡൈവ് പെറിസ് പറഞ്ഞു. 

അഞ്ച് എയർക്രാഫ്‌റ്റ് ഉപയോ​ഗിച്ചാണ് ഈ സ്‌കൈ ‍ഡൈവിങ് സാധ്യമാക്കിയത്. പരസ്പരം കൈകോർത്ത് പിടിച്ച് ആകാശ യാത്ര അവിസ്മരണീയമാക്കുന്ന സംഘത്തിന്റെ ചിത്രങ്ങൾ സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പ് നാളെ, നെതന്യാഹുവിന് നിര്‍ണായകം; അഭിപ്രായ സര്‍വേകളില്‍ ഐസന്‍കോട്ടിന് നേരിയ മുന്‍തൂക്കം

പാക്കറ്റ് പൊട്ടിച്ചിട്ട് കാര്യമില്ല, വിദേശത്ത് നിന്ന് ഫോണ്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബാഗേജ് നിയമം പറയുന്നത്

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

'ഒരു സെക്കന്‍ഡു കൂടി താമസിച്ചിരുന്നെങ്കില്‍...'; കനത്ത മഴയില്‍ വന്‍അപകടത്തില്‍ നിന്ന് മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്