​ഗുജറാത്തിലെ ഒരു കർഷക കുടുംബം കാറിനെ സംസ്കരിക്കുന്ന ദൃശ്യം ഐഎഎൻഎസ്
Life

ലക്കി കാറിനെ വില്‍ക്കാന്‍ തോന്നിയില്ല, 15 അടി താഴ്ചയില്‍ പൂജ നടത്തി സംസ്‌കരിച്ച് ഒരു കുടുംബം; പങ്കെടുത്തത് 1500 പേര്‍- വിഡിയോ

ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുബമാണ് ഇപ്പോള്‍ സംസാരവിഷയം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുംബമാണ് ഇപ്പോള്‍ സംസാരവിഷയം. 12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചാണ് കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞത്.

ആത്മീയ ഗുരുക്കള്‍ അടക്കം 1500ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന കാറിനെ ഒഴിവാക്കുന്നതിന് പകരം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സംസ്‌കരിക്കാന്‍ വ്യവസായിയായ സഞ്ജയ് പൊളറയും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃഷിയിടത്തിലെ 15 അടി താഴ്ചയിലാണ് കാറിനെ സംസ്‌കരിച്ചത്.

കാറിനെ പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങ്. പച്ച തുണി കൊണ്ട് കാറിനെ മറച്ചിരുന്നു.പൂജയും മറ്റും നടത്തിയായിരുന്നു ചടങ്ങ്. ചടങ്ങുകള്‍ക്ക് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കാര്‍ മൂടുകയായിരുന്നു. കുടുംബത്തിന്റെ ഭാഗ്യമായ കാറിനെ വില്‍ക്കാന്‍ തോന്നിയില്ല. വരും തലമുറ എന്നും കാറിനെ ഓര്‍ക്കാന്‍ ചെയ്തതാണെന്നും സഞ്ജയ് പറഞ്ഞു. ചടങ്ങില്‍ വന്നവര്‍ക്കെല്ലാം വിരുന്ന് നല്‍കാനും മറന്നില്ല. നാലുലക്ഷം രൂപയാണ് ചടങ്ങിനായി മുടക്കിയത്. കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നടുമെന്നും കുടുംബം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT