പ്രതീകാത്മക ചിത്രം 
Life

ഏത്തപ്പഴം വീട്ടിലുണ്ടോ? ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി 

ഏത്തപ്പഴം, വിനാഗിരി, പഞ്ചസാര, സ്പൈസസ് എന്നിവയെല്ലാം ചേർത്താണ് ബനാന കെച്ചപ്പ് തയ്യാറാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കെച്ചപ്പ് ഇപ്പോ നമ്മുടെയൊക്കെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. സ്നാക്സിനൊപ്പവും ഫ്രൈഡ് റൈസ്, നൂഡിൽസ് അങ്ങനെ വിവിധതരം വിഭവങ്ങൾക്കൊപ്പവും കെച്ചപ്പ് ഡൈനിങ് ടേബിളിൽ സ്ഥാനം പിടിക്കാറുണ്ട്. കെച്ചപ്പ് എന്ന് കേൾക്കുമ്പോൾ തക്കാളി കൊണ്ട് തയ്യാറാക്കുന്ന കെച്ചപ്പാണ് പെട്ടെന്ന് മനസിലേക്ക് വരുന്നത്. എന്നാൽ ഏത്തപ്പഴം കൊണ്ടും കിടലൻ കെച്ചപ്പ് തയ്യാറാക്കാമെന്ന് എത്രപേർക്കറിയാം? 

ബനാന കെച്ചപ്പ് ഒരു ഫിലിപ്പീൻ വിഭവമാണെന്ന് പറയാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് തക്കാളിക്ക് കടുത്ത ക്ഷാമം നേരിട്ടപ്പോൾ നടത്തിയ പരീക്ഷണമാണ് ബനാന കെച്ചപ്പ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഏത്തപ്പഴം, വിനാഗിരി, പഞ്ചസാര, സ്പൈസസ് എന്നിവയെല്ലാം ചേർത്താണ് ബനാന കെച്ചപ്പ് തയ്യാറാക്കുന്നത്. 

തയ്യാറാക്കുന്ന വിധം

നാല് നന്നായി പഴുത്ത ഏത്തപ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക. ഇത് ഫോർക്കോ സ്പൂണോ ഉപയോ​ഗിച്ച് ഉടച്ചെടുക്കണം. അടി കട്ടിയുള്ള പാനിൽ ഏത്തപ്പഴം ചൂടാക്കാൻ വെക്കാം.  ഒപ്പം അര കപ്പ് വൈറ്റ് വിനാഗിരി, ഒരു കപ്പ് ബ്രൗൺ ഷുഗർ, ഒരു ടീസ്പൂൺ സോയ സോസ്,  ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഇഞ്ചി അരച്ചത്,  കാൽ ടീസ്പൂൺ കറുവപ്പട്ട പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവയും ചേർക്കണം. ചെറുതീയിൽ നന്നായി കൈവിടാതെ ഇളക്കി വേണം പാകം ചെയ്യാൻ. എല്ലാം നന്നായി യോജിപ്പിച്ച് 16-18 മിനിറ്റ് വേവിച്ച് കഴിഞ്ഞ് തീ ഓഫാക്കാം. ആറിയ ശേഷം മിക്സിയിൽ അരച്ചെടുത്താൽ ബനാന കെച്ചപ്പ് റെഡി. ഉണങ്ങിയ ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് രണ്ടാഴ്ചയോളം ഉപയോഗിക്കാം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍; വിജയ്‌യ്‌ക്കൊപ്പം ലഞ്ച്

കൊളസ്ട്രോൾ ഉള്ളവർക്ക് നേന്ത്രപ്പഴം കഴിക്കാമോ?

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും