പ്രദീപ് നേഗി, കപില്‍ നേഗി,സുനിത ചൗഹാന്‍ 
Life

രണ്ട് സഹോദരന്മാര്‍ക്ക് ഒരു വധു; ഹിമാചല്‍ പ്രദേശിലെ പോളിയാന്‍ഡ്രി പാരമ്പര്യത്തില്‍ നടന്ന വിവാഹം

ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിമാചല്‍ പ്രദേശിലൈ 'ജോഡിധാര' ഗോത്ര ആചാരത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

സമകാലിക മലയാളം ഡെസ്ക്

ഷിംല: രണ്ട് സഹോദരന്മാര്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചതിന്റെ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹിമാചല്‍ പ്രദേശിലെ ഷില്ലായ് ഗ്രാമത്തില്‍ ഹട്ടി ഗോത്രത്തിലെ രണ്ട് സഹോദരന്മാരാണ് ഒരു സ്ത്രീയെ തന്നെ തങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

ഒരു സ്ത്രീ സഹോദരന്മാരോ അല്ലത്തതോ ആയ രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കുന്ന രീതിയായ പോളിയാന്‍ഡ്രി പാരമ്പര്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ ചടങ്ങിന് നൂറ് കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്. സഹോദരന്മാരായ പ്രദീപ് നേഗിയും കപില്‍ നേഗിയും കുന്‍ഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനിന്റെയും വിവാഹം ജൂലൈ 12 മുതല്‍ 14 വരെയാണ് നടന്നത്.

സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ്-ഗിരി പ്രദേശത്ത് നടന്ന വിവാഹ ചടങ്ങില്‍ പ്രാദേശിക നാടോടി ഗാനങ്ങള്‍, പരമ്പരാഗത നൃത്തങ്ങള്‍, സാംസ്‌കാരിക ആചാരങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരുന്നു. ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിമാചല്‍ പ്രദേശിലൈ 'ജോഡിധാര' ഗോത്ര ആചാരത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

അതേസമയം, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തങ്ങള്‍ ഈ തീരുമാനം എടുത്തത് എന്നാണ് വധൂവരന്മാര്‍ പറയുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രദീപ്. സഹോദരന്‍ കപില്‍ വിദേശത്തും. ഈ പാരമ്പര്യത്തില്‍ തങ്ങള്‍ക്ക് അഭിമാനമുള്ളതുകൊണ്ടാണ് ഇത് പരസ്യമായി തന്നെ പിന്തുടര്‍ന്നതെന്നും പ്രദീപ് പറയുന്നു. തങ്ങളുടേത് കൂട്ടായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സുനിതയും പ്രതികരിച്ചു. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. സഹോദരന്മാര്‍ തമ്മിലുള്ള ബന്ധത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 18 രൂപയുടെ നഷ്ടം, ഡീസല്‍ 35; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില കൂട്ടാന്‍ സാധ്യത

മോഡേണ്‍ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മില്‍ ബന്ധമില്ല; ആരാധകർക്ക് മറുപടി നല്‍കി ഗൗരി കൃഷ്ണന്‍

കേരളം ഇനിയും പൊള്ളും, ചർമസംരക്ഷണത്തിനോട് 'നോ' കോംപ്രമൈസ്, സൺസ്ക്രീൻ മുതൽ ഭക്ഷണക്രമം വരെ

ഐഐഎമ്മും ഐഐടി ചേർന്ന് പുതിയ കോഴ്സ്, ഡിജിറ്റൽ സയൻസ്, ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ബിരുദം

അതിരപ്പിള്ളിയിലെ മഞ്ഞക്കൊമ്പന് പരിക്ക്; തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവ്

SCROLL FOR NEXT