പ്രതീകാത്മക ചിത്രം  
Life

കൊതുകുനാശിനികളുടെ പ്രവര്‍ത്തനം എങ്ങനെ? ഇവ കൊതുകളെ അകറ്റുന്നതെങ്ങനെ?

കൊതുക് നാശിനികള്‍ പുരട്ടുമ്പോള്‍ എന്തുകൊണ്ടാണ് ഇവ മനുഷ്യനില്‍ നിന്ന് അകലുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊതുകുകളെ അകറ്റുന്നതിനിന് പലപ്പോഴും കൊതുകുനാശിനികള്‍ ഉപയോഗിക്കുന്നവരാണ് നാം. എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്, കൊതുക് നാശിനികള്‍ പുരട്ടുമ്പോള്‍ എന്തുകൊണ്ടാണ് ഇവ മനുഷ്യനില്‍ നിന്ന് അകലുന്നത്.

എങ്ങനെയാണ് മനുഷ്യനിലേക്ക് പെണ്‍ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതെന്ന കാര്യത്തില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. നമ്മള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നമ്മുടെ വിയര്‍പ്പില്‍ കാണപ്പെടുന്ന ലാക്റ്റിക് ആസിഡ്, ചര്‍മ്മത്തിലെ മറ്റ് ദുര്‍ഗന്ധങ്ങള്‍, നമ്മള്‍ പുറത്തുവിടുന്ന സംയുക്തങ്ങള്‍ എന്നിവ കൊതുകിനെ ആകര്‍ഷിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

വിവിധതരം കൊതുകുനാശിനികള്‍ ലഭ്യമാണ്. N,N-diethyl-meta-toluamide(ഡീറ്റ്) എന്ന പദാര്‍ത്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണിവ. ഇത് സാധാരണയായി ഡീറ്റ് എന്നറിയപ്പെടുന്നു. 1957 മുതല്‍, അമേരിക്കന്‍ സൈന്യം ഇത് ഫലപ്രദമായ കൊതുക് നാശിനിയാണെന്ന് കണ്ടെത്തിയിരുന്നു. നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുകയാണെങ്കില്‍, ഡീറ്റ് ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇവ സണ്‍സ്‌ക്രീന്‍ ആയി ഉപയോഗിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ ഇവ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറില്ല.

ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കൊതുകുകള്‍ നമ്മളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഡീറ്റ് തടയുന്നു എന്നാണ്. കൊതുകുനാശിനികള്‍ ശരീരത്തില്‍ പുരട്ടുന്നത് പ്രാണികളെയും കൊതുകുകളെയും അകറ്റും. ഇവയുടെ ഗന്ധം കൊതുകുകള്‍ വരുന്നത് തടയുന്നു. കൊതുകുകളെ അകറ്റാന്‍ ഡീറ്റ് ഒരു രാസ സന്ദേശം നല്‍കുന്നതിനാണിത്. സിട്രോനെല്ല എന്ന ഉല്‍പ്പന്നവും കൊതുകുകളെ അകറ്റി നിര്‍ത്തുന്ന നാശിനിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT