Tourist’s iPhone experiment in Kerala സ്ക്രീൻഷോട്ട്
Life

കേരളത്തില്‍ സഞ്ചാരികള്‍ സുരക്ഷിതരാണോ? ജര്‍മ്മന്‍ ടൂറിസ്റ്റിന്റെ പരീക്ഷണം വൈറല്‍; കണ്ടത് നാലു കോടി ആളുകള്‍

സോഷ്യല്‍മീഡിയയുടെ ലോകത്ത് വേറിട്ട കാര്യങ്ങള്‍ ചെയ്ത് വൈറലാകാന്‍ കൊതിക്കുന്നവരാണ് കൂടുതല്‍ ആളുകളും

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയുടെ ലോകത്ത് വേറിട്ട കാര്യങ്ങള്‍ ചെയ്ത് വൈറലാകാന്‍ കൊതിക്കുന്നവരാണ് കൂടുതല്‍ ആളുകളും. ഇപ്പോള്‍ ഇന്ത്യയുടെ സുരക്ഷ പരീക്ഷിക്കാന്‍ ജര്‍മ്മന്‍ വിനോദസഞ്ചാരി ചെയ്ത വേറിട്ട പ്രവൃത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യയുടെ സുരക്ഷ പരീക്ഷിക്കാന്‍ ജര്‍മ്മന്‍ വിനോദസഞ്ചാരിയായ യൂനസ് സാരു കേരളമാണ് തെരഞ്ഞെടുത്തത്. തിരക്കേറിയ സ്ഥലത്ത് ഐഫോണ്‍ ഉപേക്ഷിച്ച് അതുവഴി നടന്നുവന്നവരെ നിരീക്ഷിച്ചാണ് യൂനസ് സാരു സുരക്ഷാ പരീക്ഷണം നടത്തിയത്. രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പങ്കുവെച്ച പരീക്ഷണത്തിന്റെ ഫലങ്ങള്‍ വൈറലായി. നാലു കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്.

തിരക്കേറിയ മാര്‍ക്കറ്റിലെ ഒരു ബെഞ്ചില്‍ ഒരു ഐഫോണ്‍ വച്ച ശേഷം ചുറ്റുപാടുകള്‍ നിരീക്ഷിച്ചാണ് യൂനസ് സാരു വിഡിയോ ചിത്രീകരിച്ചത്. അടുത്തുള്ള ഒരു സ്ഥലത്ത് മറഞ്ഞിരുന്ന് അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. അദ്ദേഹം ചിത്രീകരിച്ചു. വൈകുന്നേരം ഏകദേശം 4.30 ഓടെയാണ് പരീക്ഷണം ആരംഭിച്ചത്. അടുത്ത കുറച്ച് മിനിറ്റുകളില്‍, നിരവധി ആളുകള്‍ ബെഞ്ചിനരികിലൂടെ നടന്നുപോയി. കടന്നുപോയവരില്‍ ചിലര്‍ ഐഫോണിലേക്ക് നോക്കി. മറ്റുള്ളവര്‍ അത് ശ്രദ്ധിച്ചില്ല. ആരും അത് എടുക്കാന്‍ ഒരു നീക്കവും നടത്തിയില്ല.

വൈകുന്നേരം 5.30 ആയപ്പോഴേക്കും നിരവധി ആളുകള്‍ ഐഫോണിന്റെ അരികിലൂടെ നടന്നു പോയിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ലഭ്യമല്ലാത്തത്ര വിലയേറിയ ഉപകരണമായിട്ട് കൂടി ആരും ഫോണ്‍ പോക്കറ്റിലാക്കിയില്ല.

വൈകുന്നേരം 6 മണിയോടെ ഐഫോണ്‍ ഇപ്പോഴും സുരക്ഷിതമായി ബെഞ്ചില്‍ കിടക്കുന്ന സ്ഥിതിക്ക് യൂനസ് പരീക്ഷണം അവസാനിപ്പിച്ചു. ആരും അത് മോഷ്ടിച്ചിട്ടില്ലെന്ന് കാണിക്കാന്‍ അയാള്‍ ഫോണിനടുത്തേക്ക് നടന്നു കാമറയ്ക്ക് നേരെ ഉയര്‍ത്തിപ്പിടിച്ചു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ ഉപയോക്താക്കളുടെ ഇടയില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നത്.

'ഒരു വലിയ ട്രൈപോഡും വലിയ കാമറയും മുന്നില്‍ വച്ചാല്‍.. ആരും നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കില്ല.. ആരെങ്കിലും നിങ്ങളുടെ ഫോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ഈ വീഡിയോ ഒരിക്കലും വരില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, കൂടുതല്‍ ഇന്ത്യന്‍ പ്രേക്ഷകരെ നേടുന്നതിന് ഇന്ത്യയുടെ ശുദ്ധമായ ഒരു വശം കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ കുറഞ്ഞത് കുറച്ച് യാഥാര്‍ത്ഥ്യമെങ്കിലും കാണിക്കുക,'- ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് എഴുതി.

‘How safe is India?’: Tourist’s iPhone experiment in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT