കറ്റാര്‍വാഴ AI Generated Image
Life

കറ്റാര്‍വാഴ വീട്ടില്‍ സമൃദ്ധമായി വളര്‍ത്താം; നനയ്ക്കുമ്പോള്‍ ഈ അബദ്ധം പറ്റരുത്

വെറും മൂന്ന് മാസംകൊണ്ട് തന്നെ കറ്റാര്‍വാഴ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഈ കാര്യങ്ങള്‍ സഹായിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപകാരപ്രദമായ കറ്റാര്‍വാഴ ഇന്ന് മിക്ക വീടുകളിലും വളര്‍ത്തുന്ന ചെടിയാണ്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈ സസ്യം വളര്‍ത്താന്‍ വളരെ എളുപ്പമാണെങ്കിലും, മികച്ച വളര്‍ച്ചയ്ക്കായി ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെറും മൂന്ന് മാസംകൊണ്ട് തന്നെ കറ്റാര്‍വാഴ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഈ കാര്യങ്ങള്‍ സഹായിക്കും.

ദിവസവും 4 മുതല്‍ 6 മണിക്കൂര്‍ വരെ നേരിട്ടോ അല്ലാതെയോ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കറ്റാര്‍വാഴ നടാനായി തെരഞ്ഞെടുക്കുക. മുമ്പ് വളര്‍ത്തിയെടുത്ത ചെടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെറിയ കിളിര്‍പ്പുകള്‍ എടുത്തുനടുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി.

വലിയതോതില്‍ വളപ്രയോഗം ആവശ്യമില്ലെങ്കിലും, അടിവളമായി അല്‍പ്പം ചാണകപ്പൊടി ചേര്‍ക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും. കൂടാതെ, പഴത്തൊലിയും മുട്ടത്തോടും പൊടിച്ചു നല്‍കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഫലപ്രദമാണ്. കീടരോഗബാധ വളരെ കുറവായതിനാല്‍, കൃത്യമായ പരിചരണം ലഭിച്ചാല്‍ ഒരു കറ്റാര്‍വാഴ ചെടിയില്‍ നിന്ന് അഞ്ച് വര്‍ഷം വരെ വിളവെടുക്കാം.

നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

കറ്റാര്‍വാഴ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി അമിതമായ നനയാണ്. വെള്ളം അധികമായാലോ കെട്ടിക്കിടന്നാലോ വേരുകള്‍ അഴുകിപ്പോകാന്‍ സാധ്യതയുണ്ട്. മണ്ണിലെ ഈര്‍പ്പം പൂര്‍ണമായി ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക. സാധാരണയായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നനച്ചാല്‍ മതിയാകും. ഇലയുടെ അറ്റം ബ്രൗണ്‍ നിറമായാല്‍ ചെടിക്ക് വെള്ളം തികയുന്നില്ല എന്ന് മനസ്സിലാക്കാം. നനവ് അധികരിച്ചാല്‍ ഇലകളില്‍ കറുത്ത പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടും.

ചട്ടിയിലാണ് നടുന്നതെങ്കില്‍ അടിയില്‍ വെള്ളം വാര്‍ന്നുപോകാന്‍ കൃത്യമായ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക. മണലും മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതം വെള്ളക്കെട്ട് ഒഴിവാക്കാന്‍ മികച്ചതാണ്. മിതമായ നനയും ആവശ്യത്തിന് സൂര്യപ്രകാശവും ഉണ്ടെങ്കില്‍ നിങ്ങളുടെ കറ്റാര്‍വാഴ തഴച്ചുവളരുകയും എപ്പോഴും ഉപയോഗത്തിനായി തയ്യാറായി നില്‍ക്കുകയും ചെയ്യും.

How to Grow Lush Aloe Vera at Home: Essential Care and Watering Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

'എ ടു ഇസഡ്' പോഷകങ്ങൾ ഒറ്റ ഇലയിൽ, ഓണസദ്യ കുറ്റബോധമില്ലാതെ ആസ്വദിക്കാം

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍

ശരീരഭാരം കുറയ്ക്കാം, രോഗങ്ങളെ പ്രതിരോധിക്കാം; വീട്ടുപറമ്പില്‍ വിളയിക്കാം ആരോഗ്യത്തിന്റെ കക്കിരി

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച, ഓണപ്പുടവ തിരുവോണം നാളില്‍; ദര്‍ശന നിയന്ത്രണം