പാറക്കഷണം ലോറിയുടെ മുകളിലേക്ക് വീണപ്പോൾ എക്സ്
Life

മലയുടെ മുകളില്‍ നിന്ന് വലിയ പാറക്കഷണം ട്രക്കിന് മുകളിലേക്ക്; റോഡില്‍ ഗര്‍ത്തം, പിന്നീട്- വീഡിയോ

പെറുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

രോ ദിവസവും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ യാത്രയ്ക്കിടെ വലിയ പാറക്കഷണം വീണ് ട്രക്ക് മറയുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പെറുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മലയോര ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ലോറി അപകടത്തില്‍പ്പെടുന്നത്. മലയുടെ മുകളില്‍ നിന്ന് ഉരുണ്ടുവരുന്ന വലിയ പാറക്കഷണം ലോറിയുടെ മുകളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഴ്ചയുടെ ആഘാതത്തില്‍ ലോറി മറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് പിന്നാലെ മറ്റൊരു പാറക്കഷണം കൂടി റോഡിലേക്ക് വീണു. ഇതില്‍ നിന്ന് കഷ്ടിച്ചാണ് തൊട്ടുപിന്നാലെ വന്ന വാഹനം രക്ഷപ്പെട്ടത്. എന്നാല്‍ റോഡില്‍ വലിയ ഗര്‍ത്തം ഉണ്ടായതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ടു അപകടങ്ങളില്‍ നിന്നും ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി