നേഹ ബയാദ്വാള്‍ x
Life

'ഇന്ത്യ എന്താണെന്ന് വല്ല ധാരണയും ഉണ്ടാവുമോ?'; ഫോണ്‍ മാറ്റിവച്ചുള്ള പഠനത്തിന് വിമര്‍ശനം, സോഷ്യല്‍ മീഡിയ ചര്‍ച്ച

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസറാണ് നേഹ.

സമകാലിക മലയാളം ഡെസ്ക്

പുറംലോകത്തുനിന്നുള്ള ബന്ധമൊക്കെ വിട്ട്, മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടി മത്സര പരീക്ഷകള്‍ക്കു തയാറാവുന്നത് എത്രത്തോളം നല്ലതാണ്? ഇത്തരമൊരു ചര്‍ച്ച സജീവമായി നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥയായ നേഹ ബയാദ്വാളിന്‍റെ പഠനശീലങ്ങളെക്കുറിച്ചുള്ള ഒരു കമന്‍റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയെ ഈ വഴിയിലേക്കു തിരിച്ചുവിട്ടത്.

സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ മൂന്നു വര്‍ഷം നേഹ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലേയില്ലെന്നാണ് എക്സില്‍ ഒരു ഉപയോക്താവ് കുറിച്ചത്. ഇതിനു മറുപടിയായാണ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ട കമന്‍റ്. ഇത്തരക്കാര്‍ക്ക് ഇന്ത്യ എന്താണെന്ന് ഒരു പിടിയും ഉണ്ടാവില്ല. രാജ്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവര്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നു എന്നതാണ്, ഇത്തരം പഠനമുറികളുടെ അനന്തര ഫലമെന്ന് വിമര്‍ശകര്‍ പറയുന്നു.

'24X7 മനഃപാഠ പഠന മുറി'ക്ക് പുറത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ധാരണയില്ലെന്നാണ് വിമര്‍ശനമാണ് ഉയര്‍ന്നത്.

'ഇത്തരം യുപിഎസ് സി പരീക്ഷ ഒരുക്കങ്ങളും രീതികളും ഇല്ലാതാക്കണം, 24X7 'മനഃപാഠ പഠനമുറിക്ക്' പുറത്ത് ഇന്ത്യ എങ്ങനെയെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത 'സൈക്കോപാത്തുകള്‍' ഒടുവില്‍ പൊതുജനങ്ങളെ ഭരിക്കുന്നു' എന്നാണ് ഉപയോക്താവിന്റെ എക്സ് പോസ്റ്റ്. യുപിഎസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ബയാദ്വാള്‍ 3 വര്‍ഷമായി തന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്ന മറ്റൊരു ഉപയോക്താവിന്റെ പോസ്റ്റിന് മറുപടിയായാണ് വിമര്‍ശന പോസ്റ്റ്.

ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്തുന്നത് മുതല്‍ ഓണ്‍ലൈന്‍ ഡെലിവറികള്‍ ലഭിക്കുന്നത് വരെ എല്ലാത്തിനും ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ആവശ്യമാണ്. ഉദ്യോഗസ്ഥ ഭരണത്തിന് ഓടിപി ആവശ്യമാണോ. ഇന്നത്തെ ലോകത്ത് 3 വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ആവശ്യമില്ലാത്ത ഒരു പദവിയെ കുറിച്ച് സങ്കല്‍പ്പിക്കൂ, എന്നും ഉപയോക്താവ് കുറിച്ചു.

വിമര്‍ശന പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തി. ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതായും ഭരണം അവരുടെ കുത്തകയായിട്ടാണ് കരുതുന്നതെന്നും പോസ്റ്റിനെ പിന്തുണച്ച് മറ്റൊരാള്‍ കുറിച്ചു.

User calls out IAS officer Neha Byadwal's isolated study habits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT