യുവാക്കള്‍ തല്ലുകൂടുന്നതിന്റെ വിഡിയോ റീൽ ആക്കിയിട്ട് എയറിലായി യുവതി 
Life

വൈറൽ കണ്ടന്‍റ് കിട്ടിയാൽ വിടാൻ പറ്റുമോ! തല്ലുകൂടുന്നതിന്റെ വിഡിയോ റീൽ ആക്കി പോസ്റ്റ് ചെയ്തു, എയറിലായി യുവതി

പെൺകുട്ടിക്കെതിരെ വിഡിയോയ്ക്ക് താഴെ പ്രതിഷേധ കമന്റുമായി നിരവധി ആളുകളാണ് എത്തിയത്

Author : അഞ്ജു സി വിനോദ്‌

തെരുവിൽ യുവാക്കൾ പരസ്പരം തല്ലു കൂടുന്നതിന്റെ വിഡിയോ റീലാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു എയറിലായി യുവതി. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. തെരുവിൽ യുവാക്കൾ തല്ലു കൂടുന്നതും ഇടയ്ക്ക് ഒരു യുവതി ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെയാണ് മറ്റൊരു യുവതി ചിരിച്ച് ഉല്ലസിച്ചെത്തി തല്ലുകൂടുന്നത് കാണിച്ച് റീൽ ചിത്രീകരിക്കുന്നത്. പ്രദേശത്ത് ആളുകളുകളും ഇത് ചിരിച്ച് ആശ്വദിക്കുന്നത് വിഡിയോയിൽ കാണാം.

നിഖിൽ സൈനി എന്ന യുവാവ് എക്സിലൂടെ പങ്കുവെച്ച വിഡിയോ സോഷ്യൽമീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ഷിംലയിലെ റിഡ്ജ് ഭീകരപ്രവർത്തനങ്ങളുടെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ റീൽ ഉണ്ടാക്കുന്നതിന് ഇപ്പോൾ ഇവിടെ പിടിച്ചെടുത്തിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം അസംബന്ധമായ വിഡിയോകൾ അവർ ദിവസവും ചിത്രീകരിക്കുന്നു. തല്ലു കൂടുന്നവരെ പിടിച്ചു മാറ്റുന്നതിന് പകരം അതും കണ്ടന്റ് ആക്കുകയാണ് ആ പെൺകുട്ടി ചെയ്യുന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് നിഖിൽ കുറിച്ചു. പെൺകുട്ടിക്കെതിരെ വിഡിയോയ്ക്ക് താഴെ പ്രതിഷേധ കമന്റുമായി നിരവധി ആളുകളാണ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?