എലിസബത്ത് മേരി കെയ്ടൺ/ ഇൻസ്റ്റ​ഗ്രാം 
Life

'മകനെ കണ്ടന്റ് ആക്കാൻ താൽപര്യമില്ല, കുട്ടികൾക്ക് സ്വകാര്യത വേണം'; 'എലിക്കുട്ടി'

കുട്ടിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് തീരുമാനമെന്ന് എലിസബത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ൻസ്റ്റഗ്രാമിൽ ചറപറാ മലയാളം പറഞ്ഞ് ഞെട്ടിക്കുന്ന എലിക്കുട്ടിയെ അറിയാത്തോരുണ്ടാവില്ല. അമേരിക്കക്കാരിയായ എലിസബത്ത് മേരി കെയ്ടൺ മലയാളിയായ അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ചതോടെ കേരളത്തിന്റെ മരുമകളായി. ദമ്പതികൾക്ക് കുഞ്ഞു പിറന്നിട്ട് വളരെ കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. സോഷ്യൽമീഡിയയിൽ കുഞ്ഞിന്റെ മുഖം ഇതുവരെ ഇരുവരും പങ്കുവെച്ചിട്ടില്ല.

കുട്ടിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെക്കാത്തതെന്ന് എലിസബത്ത് വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം പേജ് ഒരുപാട് ആളുകൾ ഫോളോ ചെയ്യുന്നതാണ്. ഓൺലൈനിൽ വരണോ വേണ്ടയോ എന്നത് അവരവരാണ് തിരുമാനിക്കേണ്ടത്. എന്നാൽ കുഞ്ഞിന് അത് തീരുമാനിക്കാനുള്ള പ്രായം ആയിട്ടില്ല.

'എന്റെ കുഞ്ഞിനെ കണ്ടന്റ് ആക്കാൻ എനിക്ക് താൽപര്യമില്ല. അവൻ ഒരു കണ്ടന്‌റ് അല്ല.അതുകൊണ്ട് ഞാൻ കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറില്ല'. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എലിസബത്ത് ഇക്കാര്യം പറഞ്ഞത്. കുട്ടികളെ സ്വന്തം നേട്ടത്തിന് വേണ്ടി കണ്ടന്റ് ആക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നായിരുന്നു പലരുടെയും അഭിപ്രായം. പൊതുവേ കുട്ടികളുടെ പ്രൈവസിയെ ആരും മാനിക്കാറില്ലെന്നും നിങ്ങൾ ഒരു നല്ല അമ്മയാണെന്നും പലരും കമന്റ് ചെയ്‌തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT