ഭക്ഷണം മുന്നിലെത്തിയാല്‍ വിഡിയോ മസ്റ്റ്! ഗംഭീര വിഷ്വലുകള്‍ക്കായി ഈ രീതികള്‍ പരീക്ഷിക്കാം

ഇൻസ്റ്റഗ്രാമിൽ ഫുഡ് വിഡിയോകളുമായി തിളങ്ങാൻ ഇതാ ചില ടിപ്പുകൾ
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

ക്ഷണം കഴിക്കുന്നതിനേക്കാള്‍ ആവേശം അതിന്റെ ചിത്രം പകര്‍ത്താനാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയുണ്ടാകില്ല. അത്രമാത്രമാണ് ഇപ്പോള്‍ ആളുകള്‍ക്ക് ഫുഡ് ഫോട്ടോസ് എടുക്കാനുള്ള പ്രിയം. ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കുന്നതില്‍ മാത്രമല്ല കാര്യം അത് ആകര്‍ഷകമായി എങ്ങനെ എടുക്കുന്നു എന്നതാണ് കൂടുതല്‍ പ്രധാനം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് വിഡിയോകളുമായി തിളങ്ങാനുള്ള ചില ടിപ്പുകള്‍ ആണ് ശ്രദ്ധനേടുന്നത്. 

വിഡിയോ കണ്ടന്റ് ക്രിയേറ്ററായ കായോ ഡാനിയേല്‍ ആണ് കാമറ കൈകാര്യം ചെയ്യാനുള്ള ചില വഴികള്‍ വിവരിച്ചിരിക്കുന്നത്. മേശയില്‍ നിരന്നിരിക്കുന്ന ഭക്ഷണം മുഴുവനായി കാണികളിലേക്കെത്തിക്കുന്ന ഒരു ഷോട്ടാണ് അദ്ദേഹം ആദ്യം പരിചയപ്പെടുത്തിയത്. കാമറ മുകളിലേക്ക് ചലിപ്പിച്ച് മേശയിലെ എല്ലാ വിഭവങ്ങളും സ്‌ക്രീനില്‍ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഇത്. ദി റിവീല്‍ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. 

റൊട്ടേറ്റ് അപ്പ് ആണ് രണ്ടാമത്തെ രീതി. മേശയില്‍ നിന്ന് മുകളിലേക്ക് കാമറ ഉയരുന്നതിനൊപ്പെ ചെറുതായി ഒന്ന് കറക്കുകയും ചെയ്യും. നാപ്കിന്‍ സ്ലൈഡ് ആണ് മൂന്നാമതായി പരിചയപ്പെടുത്തുന്നത്. ഫോണ്‍ ഒരു ടിഷ്യുപേപ്പറില്‍ വച്ച് മേശയിലൂടെ ഓടിച്ചാല്‍ ഗംഭീര വിഷ്വല്‍ കിട്ടുമെന്നുറപ്പ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com