Kalamandalam Sivan Namboodiri Artister Kutiyattam retired from stage perfomence  
Life

കൂടിയാട്ടം വേദിയോട് വിടപറഞ്ഞ് പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി

അരങ്ങിലെ കലാസപര്യക്ക് വിരാമം, പുതിയ തലമുറയ്ക്ക് വഴിമാറുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുടെ അറുപതു വര്‍ഷത്തിലധികമായി തുടരുന്ന അരങ്ങിലെ കലാസപര്യക്ക് സമാപനം. അരങ്ങില്‍ നിറഞ്ഞാടിയ കൂടിയാട്ട ആചാര്യന്റെ അവസാന മുഖത്തെഴുത്ത് വിസ്മയം കാണാനെത്തിയ നിറഞ്ഞ സദസ്സ് അഭിനയവിസ്മയം ആസ്വദിച്ചു. രാമചാക്യാരുടെ ഛായാചിത്രത്തിനു സമീപത്തുനിന്നായിരുന്നു അവതരണം.

കലാമണ്ഡലം കൂത്തമ്പലത്തിലെ അരങ്ങില്‍ പാര്‍വതിവിരഹം കൂടിയാട്ടത്തില്‍ രൗദ്രഭാവം പൂണ്ട രാവണനെ അവതരിപ്പിച്ചാണ് അദ്ദേഹം തന്റെ വേദിയിലെ മുഖത്തെഴുത്ത് അവസാനിപ്പിച്ചത്. കലയുടെ ആദ്യക്ഷരം പഠിപ്പിച്ച പൈങ്കുളം കലാമണ്ഡലത്തില്‍ കൂടിയാട്ടം സ്ഥാപനവത്കരിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ്, വരും തലമുറയ്ക്കായി വേദി ഒഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

1965-ല്‍ കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗത്തില്‍ പഠനം ആരംഭിച്ച ശിവന്‍ നമ്പൂതിരി കൂടിയാട്ടത്തിലെ ആദ്യത്തെ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു. ചാക്യാര്‍ സമുദായത്തിനു പുറത്തുനിന്ന് ആദ്യമായി ഈ കലാരൂപം പഠിച്ച വ്യക്തിയായിരുന്നു എന്നതായിരുന്നു സവിശേഷത. ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കഥകളി, നാടകം, സിനിമ, സീരിയല്‍, ബാലെ എന്നീ മേഖലകളിലും നിരവധി കഥാപാത്രങ്ങള്‍ ഇക്കാലത്തിനിടയില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

അമ്മങ്കോട്ടു മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മൂന്ന് ആണ്‍മക്കളില്‍ ഇളയവനായി 1950-ല്‍ ശിവന്‍ ജനിച്ച നമ്പൂതിരിക്ക് കൂടിയാട്ടത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ സമ്മാനിച്ചു. ശിവന്‍ നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പാരീസില്‍ ആയിരുന്നു, യുനെസ്‌കോയുടെ മാസ്റ്റര്‍പീസായ ഓറല്‍ ആന്‍ഡ് ഇന്‍ടാഞ്ചിബിള്‍ ഹെറിറ്റേജില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കേണ്ട കലാരൂപങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി യുനെസ്‌കോ ജൂറിയുടെ മുമ്പാകെ കൈലാസോദ്ധാരണം , പാര്‍വ്വതിവിരഹംഎന്നീ രണ്ട് നാടകങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഷോയ്ക്ക് ശേഷം കൂടിയാട്ടം ഉള്‍പ്പെടുത്താന്‍ ജൂറി അംഗീകാരം നല്‍കുകയായിരുന്നു.

Kalamandalam Sivan Namboodiri Artister Kutiyattam retired from stage perfomence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT