Life

'അനുശ്രുതിന്റെ മുടി വെട്ടരുത്', ബാര്‍ബറോട് കട്ടക്കലിപ്പില്‍ കുട്ടിക്കുറുമ്പന്‍; വൈറല്‍ വിഡിയോ കണ്ട് ചിരിയടക്കാനാവാതെ റിച്ച ഛദ്ദയും 

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ കണ്ട് ക്യൂട്ട് എന്ന് പറയുന്നവരാണ് ട്വിറ്ററിലേറെയും

Author : സമകാലിക മലയാളം ഡെസ്ക്


വീട്ടിലെ കുട്ടികുറുമ്പന്‍മാരുമായി ഭൂരിഭാഗം മാതാപിതാക്കളും മല്ലുപിടിക്കുന്നത് മുടിവെട്ടാനായിരിക്കും. മുടിവെട്ടുന്നത് പോയിട്ട് ആ വാക്ക് കേള്‍ക്കുന്നത് പോലും കുഞ്ഞുങ്ങള്‍ക്ക് സഹിക്കുകയുമില്ല. ഇപ്പോഴിതാ ഒരു കുഞ്ഞ് മുടിവെട്ടിയതിന് ബാര്‍ബറോട് ദേഷ്യപ്പെടുന്ന വിഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. അനുശ്രുത് എന്ന കുഞ്ഞാണ് വിഡിയോയിലുള്ളത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ കണ്ട് ക്യൂട്ട് എന്ന് പറയുന്നവരാണ് ട്വിറ്ററിലേറെയും. 

വിഡിയോയുടെ തുടക്കം മുതല്‍ മുടിവെട്ടാന്‍ കൊണ്ടുപോകുന്നതിന്റെ നീരസമാണ് അനുശ്രുത് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബാര്‍ബര്‍ മുടിവെട്ടുമ്പോഴാകട്ടെ കുഞ്ഞിന്റെ കണ്ണില്‍ നിന്ന് കണ്ണീര് ഒഴുകുന്നത് കാണാം. കുട്ടിയുടെ ശ്രദ്ധ മാറ്റാന്‍ ബാര്‍ബര്‍ കഴിവതും ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. 

' എന്റെ പേര് അനുശ്രുത് എന്നാണ്. അനുശ്രുതിന്റെ മുടി വെട്ടരുത്' ഇതാണ് കുട്ടിയുടെ ഡയലോഗ്. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്, ഞാന്‍ നിങ്ങളെ ഇടിക്കുമെന്നൊക്കെയാണ് പിന്നെ പറയുന്നത്. എല്ലാ മാതാപിതാക്കളുടെയും കഷ്ടപാട് എന്ന് കുറിച്ച് കുട്ടിയുടെ അച്ഛന്‍ അനൂപ് തന്നെയാണ് വിഡിയോ പങ്കുവച്ചത്. 

ബോളിവുഡ് നടി റിച്ച ഛദ്ദ അടക്കമുള്ളവരാണ് വിഡിയോ കണ്ട് പ്രതികരിച്ചിരിക്കുന്നത്. വിഡിയോ വീണ്ടും വീണ്ടു കാണുകയാണെന്നും, ക്യൂട്ട് എന്നുമൊക്കെയാണ് നിരവധിപ്പേര്‍ പറഞ്ഞിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ