വീഡിയോ ദൃശ്യം 
Life

വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജവെമ്പാല; ശരീരത്തിൽ ടോയ്‌ലറ്റ് പേപ്പർ (വീഡിയോ)

ശുചിമുറിക്കുള്ളിൽ കടന്ന രാജവെമ്പാല രക്ഷപ്പെടാനായി ഭിത്തിയിലേക്ക് കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

വീടിനുള്ളിൽ പാമ്പിനെ കണ്ടാൽ എന്താവും നമ്മുടെ അവസ്ഥ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാല വീട്ടിനകത്ത് കയറിക്കൂടിയാലുള്ള അവസ്ഥയോ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 

കൂറ്റൻ രാജവെമ്പാലയാണ് വീടിനുള്ളിലെ ശുചിമുറിക്കുള്ളിൽ കടന്നുകയറിയത്. ശുചിമുറിക്കുള്ളിൽ വച്ചിരുന്ന ടോയ്‌ലറ്റ് പേപ്പറും കൂറ്റൻ രാജവെമ്പലയുടെ ശരീരത്തിൽ കുടുങ്ങിയിട്ടുണ്ട്. ശുചിമുറിക്കുള്ളിൽ കടന്ന രാജവെമ്പാല രക്ഷപ്പെടാനായി ഭിത്തിയിലേക്ക് കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാവാം ടോയ്‌ലറ്റ് പേപ്പർ റോൾ ഇതിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം. പാമ്പിനെ കണ്ട വീട്ടുടമ സുരക്ഷയ്ക്കായി ശുചിമുറിയുടെ വാതിൽ ചേർത്തടക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. 

സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

വായിക്കാം ഈ വാർത്ത കൂടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി