പ്രതീകാത്മക ചിത്രം 
Life

മൂത്തകുട്ടി ആണല്ലേ സ്മാര്‍ട്ട്!, കാരണം അറിയാമോ?  

മാതാപിതാക്കള്‍ എന്ന റോളിലൂടെ ആദ്യമായി കടന്നുപോകുമ്പോള്‍ എല്ലാം കൃത്യമായി ചെയ്യണമെന്നായിരിക്കും ആഗ്രഹം. ഇത് ചെയ്യുന്ന പ്രവര്‍ത്തികള്‍ ശരിയാക്കാനുള്ള ആവേശം കൂട്ടും

സമകാലിക മലയാളം ഡെസ്ക്

ന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇളയകുട്ടിയെ ചൂണ്ടിക്കാട്ടി മൂത്തയാളുടെ അത്ര സ്മാര്‍ട്ട് അല്ലല്ലേ എന്ന് കമന്റ് പറയുന്നത് കേട്ടിട്ടുണ്ടോ? ഇങ്ങനെ കേള്‍ക്കുമ്പോള്‍ എന്തായിരിക്കും കാരണമെന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. കുട്ടികള്‍ വളര്‍ന്ന് വലതാകുമ്പോഴും പ്രധാനമായ പല തീരുമാനങ്ങള്‍ക്കും മൂത്തയാളെ ആയിരിക്കും ആശ്രയിക്കുന്നത്. വീട്ടിലെ മൂത്തകുട്ടി ഇളയ സഹോദരങ്ങളേക്കാള്‍ ഇന്റലക്ച്ച്വലി മുന്നിലായിരിക്കുമെന്ന ചിന്തയാണ് ഇതിന് കാരണം. 

ആദ്യത്തെ കുട്ടിയുടെ കാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാതാപിതാക്കള്‍ എന്ന റോളിലൂടെ ആദ്യമായി കടന്നുപോകുമ്പോള്‍ എല്ലാം കൃത്യമായി ചെയ്യണമെന്നായിരിക്കും ആഗ്രഹം. ഇത് ചെയ്യുന്ന പ്രവര്‍ത്തികള്‍ ശരിയാക്കാനുള്ള ആവേശം കൂട്ടും. അതുമൂലം, എല്ലാക്കാര്യങ്ങളും ശരിയായി അറിഞ്ഞും മനസ്സിലാക്കിയുമായിരിക്കും മാതാപിതാക്കള്‍ ചെയ്യുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയുമൊക്കെ കുട്ടിയിലേക്ക് വരുമ്പോള്‍ ആദ്യത്തെ അനുഭവങ്ങള്‍ ആയിരിക്കും അവരെ നയിക്കുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി റിലാക്‌സ് ആയിട്ടായിരിക്കും കൈകാര്യം ചെയ്യുന്നത്.

ആദ്യത്തെ കുട്ടിക്കുവേണ്ടി നിങ്ങള്‍ ആവേശത്തോടെയും തീക്ഷ്ണതയോടെയുമൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ അവരുടെ വളര്‍ച്ചയിലും ബുദ്ധി വികാസത്തിലുമൊക്കെ ദീര്‍ഘകാല സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, മാതാപിതാക്കള്‍ എല്ലാ മക്കള്‍ക്കും തുല്യ സ്‌നേഹമാണ് നല്‍കുന്നതെന്ന് പഠനം കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT