വീഡിയോ ദൃശ്യം 
Life

ഹൈവേക്ക് സമീപത്തുള്ള ശൗചാലയത്തിൽ സിംഹം! ഞെട്ടി വിറച്ച് യാത്രക്കാർ (വീഡിയോ)

ഹൈവേക്ക് സമീപത്തുള്ള ശൗചാലയത്തിൽ സിംഹം! ഞെട്ടി വിറച്ച് യാത്രക്കാർ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

യാത്രകൾ പോകുമ്പോൾ പൊതു ശൗചാലയങ്ങളാണ് ആളുകൾക്ക് ആശ്രയം. ഇത്തരം പൊതു ശൗചാലയങ്ങളിൽ ഒരു സിംഹം ഇരിക്കുന്നുണ്ടെങ്കിലോ! അത്തരമൊരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

ഹൈവേയ്ക്ക് സമീപമുള്ള ഒരു ശൗചാലയത്തിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ശൗചാലയത്തിൽ നിന്നു പുറത്തേക്കിറങ്ങി വരുന്ന സിംഹത്തിന്റെ ദൃശ്യമാണ് വീഡിയോയിൽ. യാത്രക്കാർ നോക്കി നിൽക്കെ പുറത്തേക്കിറങ്ങിയ സിംഹം മെല്ലെ നടന്ന് പുൽമേടുകൾക്കിടയിൽ മറയുന്നതും വീഡിയോയിൽ ഉണ്ട്. 

സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യമാണിതെന്നാണ് നിഗമനം. ഇവിടെ സന്ദർശിക്കാനെത്തിയ യാത്രക്കാരാണ് വാഹനത്തിലിരുന്ന് ഈ ദൃശ്യം പകർത്തിയത്. 

പൊതു ശുചിമുറികൾ എപ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ല. പ്രത്യേകിച്ചും വന്യമൃഗ സങ്കേതങ്ങളോട് ചേർന്നുള്ളവ. ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പലരും കമന്റുകളായി ദൃശ്യത്തിനു താഴെ പങ്കിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക