ഫോട്ടോ: ട്വിറ്റർ 
Life

ന​ഗരത്തിലൂടെ കറങ്ങുന്ന സിംഹം! ഭീതിയിൽ ജനം (വീഡിയോ)

ന​ഗരത്തിലൂടെ കറങ്ങുന്ന സിംഹം! ഭീതിയിൽ ജനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന​ഗരത്തിലൂടെ കൂസലില്ലാതെ കറങ്ങുന്ന സിംഹത്തിന്റെ വീഡിയോയും ഫോട്ടോകളും വൈറൽ. കംബോഡിയയിലാണ് സംഭവം. തെരുവുകളെ ആശങ്കയിലാഴ്ത്തിയാണ് സിം​ഹത്തിന്റെ സഞ്ചാരം. സിംഹം തെരുവുകളിലൂടെ നിർഭയം സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

പത്രപ്രവർത്തകനായ ആൻഡ്രൂ മാക്ഗ്രെഗർ മാർഷലാണ് ട്വിറ്ററിലൂടെ സിംഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. സമ്പന്നനായ ചൈനീസ് വ്യവസായി വീട്ടിൽ വളർത്തിയിരുന്ന സിംഹമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആരുടെയും മേൽനോട്ടമില്ലാതെയാണ് സിംഹത്തിന്റെ കറക്കം. എങ്ങനെയാണ് സിംഹം പുറത്തു ചാടിയതെന്ന് വ്യക്തമല്ല.

മുൻപ് പുറത്തുവന്ന ചില ടിക്ടോക് വീഡിയോകളിൽ ഈ സിംഹം വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ അന്ന് 70 കിലോഗ്രാമോളം തൂക്കം വരുന്ന സിംഹത്തെ വ്യവസായിയുടെ പക്കൽ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ഉന്നത തലത്തിൽ നിന്നുള്ള നിർദേശ പ്രകാരം സിംഹത്തെ വീണ്ടും ഉടമയ്ക്ക് കൈമാറുകയായിരുന്നു. ഈ സിംഹമാണ് ഇപ്പോൾ വീണ്ടും പുറത്തുചാടി വിലസുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT