വിനോദ് കുമാർ ചൗധരി 
Life

മൂക്ക് കൊണ്ട് ടൈപ്പിങ്; സ്വന്തം ​ഗിന്നസ് റെക്കോർഡ് മൂന്നാം തവണയും തിരുത്തി ഇന്ത്യക്കാരൻ, വിഡിയോ

2023ലാണ് വിനോദ് കുമാർ ചൗധരി ആദ്യമായി മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് ​ഗിന്നസ് റെക്കോർഡ് നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് സ്വന്തം റെക്കോർഡ് മൂന്നാം തവണയും തിരുത്തി 44 കാരനായ ഇന്ത്യക്കാരൻ. ​25.66 സെക്കന്റുകളാണ് മൂന്നാം തവണ അദ്ദേഹം അക്ഷരങ്ങൾ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാനെടുത്ത സമയം. 2023ലാണ് വിനോദ് കുമാർ ചൗധരി ആദ്യമായി മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് ​ഗിന്നസ് റെക്കോർഡ് നേടുന്നത്. 27.80 സെക്കന്റുകളാണ് അന്ന് അദ്ദേഹം എടുത്ത സമയം. അതേ വർഷം തന്നെ 26.73 സെക്കന്റുകൾ കൊണ്ട് സ്വന്തം റെക്കോർഡ് അദ്ദേഹം തിരുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് അക്ഷരമാലയായിരുന്നു ടൈപ്പ് ചെയ്യാൻ നിർദേശിച്ചിരുന്നത്. ഓരോ അക്ഷരങ്ങൾക്കിടയിലും സ്പേസ് ഇടാനും പ്രത്യേക നിർദേശമുണ്ടായിരുന്നു. ‍'ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ' എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മൂക്ക് കൊണ്ട് മാത്രമല്ല. ഏറ്റവും കുറഞ്ഞ സമയത്തില്‍ അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്തതിലും (5.36 സെക്കന്‍റ്) കൈകൾ പിന്നിലേക്ക് കെട്ടി അക്ഷരമാല ഏറ്റവും കുറഞ്ഞ സമയം (6.78 സെക്കന്റ്) ടൈപ്പ് ചെയ്‌ത റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

ടൈപ്പിങ് ആണ് താന്‍റെ ജോലി. അതുകൊണ്ടാണ് അതിൽ റെക്കോർഡ് നേടണമെന്ന് തീരുമാനിച്ചതെന്നും വിനോദ് കുമാർ പറയുന്നു. മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാൻ ദിവസവും മണിക്കൂറുകളുടെ പരിശീലനം ആവശ്യമായിരുന്നു. പലപ്പോഴും തലകറക്കം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിശ്ചയദാർഢ്യമാണ് തനിക്ക് റെക്കോർഡ് നേടാൻ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. ദിവസവുമുള്ള യോ​ഗ പരിശീലനവും തനിക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം