ആർതർ ഭാര്യമാർക്കൊപ്പം, പുതിയ കിടക്ക/ ചിത്രം ഇൻസ്റ്റാ​ഗ്രം 
Life

ആറ് ഭാര്യമാർക്കൊപ്പം ഒന്നിച്ചു കിടക്കണം!; 81 ലക്ഷം രൂപ ചെലവിൽ 20 അടി നീളമുള്ള കിടക്ക നിർമിച്ച് യുവാവ്

81.54 ലക്ഷം രൂപയുടെ കിടക്ക നിർമിച്ച് യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

റ് ഭാര്യമാർക്കൊപ്പം ഒന്നിച്ചു കിടക്കാൻ 20 അടി നീളമുള്ള കൂറ്റൻ കിടക്ക നിർമിച്ച് യുവാവ്. 80000 പൗണ്ട് (81.54 ലക്ഷം) രൂപ മുടക്കി
ആർതർ ഒ ഉർസോയാ എന്ന ബ്രസീലിയൻ യുവാവാണ് ഈ പടുകൂറ്റൻ കിടക്ക നിർമിച്ചത്. കിടക്കയ്‌ക്ക് 20 അടി നീളവും ഏഴ് അടി വീതിയുമുണ്ട്.

സ്ഥലപരമിതി ഒരു പ്രശ്‌നമായപ്പോഴാണ് ഇങ്ങനൊരു ആശയത്തിലേക്ക് വന്നതെന്ന് ആർതർ പറയുന്നു. വീട്ടിൽ ഭാര്യമാർക്ക് സ്ഥലം നൽകി താൻ പലപ്പോഴും സോഫയിലും നിലത്തുമൊക്കെയാണ് കിടന്നിരുന്നത്. വലിയ കിടക്ക വന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായെന്ന് ആർതർ പറഞ്ഞു. 

തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ ആർതർ കിടക്കയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തന്റെയും ഭാര്യമാരുടെയും ജീവിതം ലളിതമാക്കാനാണ് തന്റെ ശ്രമങ്ങളെല്ലാം. അതിന്റെ ഭാ​ഗമായാണ് ഈ കിടക്കയും. ലോകത്തിലെ ഏറ്റവും വലിയ കിടക്കയാണ് ഇത്, ​ഗിന്നസ് റെക്കോർഡിന് സാധ്യതയുണ്ടെന്നും ആർതർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

2021ലാണ് ആർതറും ആദ്യ ഭാര്യ ലുവാനയും തമ്മിൽ വിവാഹിതരാകുന്നത്. രണ്ട് വർഷത്തിനുള്ളിൽ ആർതർ ഒൻപത് സ്ത്രീകളെ വിവാഹം ചെയ്‌തു. ഇതിൽ മൂന്ന് പേരെ കഴിഞ്ഞ വർഷം ഇയാൾ ഡിവേഴ്സ് ചെയ്‌തു. വിവാഹങ്ങളെല്ലാം ഔപചാരികമായി കത്തോലിക്കാ പള്ളിയിൽ വെച്ച് നടന്നതെങ്കിലും ബ്രസീലിൽ ബഹുഭാര്യത്വം നിയമവിരുദ്ധമായതിനാൽ ആദ്യത്തേത് ഒഴിച്ച് മറ്റ് വിവാഹങ്ങളൊന്നും നിയമപരമായ പിന്തുണയില്ല.

51 കാരിയായ ഒലിൻഡ മരിയയെ അടുത്തിടെയാണ് ആർതർ വിവാഹം കഴിച്ചത്. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരാണ് മറ്റ് ഭാര്യമാർ. എല്ലാ ഭാര്യമാരിലും ഓരോ കുഞ്ഞ് ജനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ആർതർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത