വീഡിയോ ദൃശ്യം 
Life

ഒറ്റദിവസം കൊണ്ട് ഭാരം കൂട്ടി, '9മാസം ഗര്‍ഭിണി';  എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞില്ല; പുരുഷ പരീക്ഷണം; വീഡിയോ 

ഏറെ ഏളുപ്പമായിരിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നെന്ന്‌ ഹാന്‍ലി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ര്‍ഭധാരണമെന്നത് ഒരു സ്ത്രീയുടെ ജീവിത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ്. എന്നാല്‍ ഒരുകുട്ടിയെ പത്തുമാസം ചുമക്കുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അവര്‍ക്ക് മാത്രമെ അനുഭവിക്കാന്‍ കഴിയൂ. എന്നാല്‍ ഗര്‍ഭിണികളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരീക്ഷിച്ച് അറിയണമെന്ന് ഒരു പുരുഷന്‍ വിചാരിച്ചാലോ?. അങ്ങനെയാണ് പ്രശസ്ത  ടിക് ടോക്കറായ മൈറ്റ്‌ലാന്‍ഡ് ഹാന്‍ഡ്‌ലി അതിന് തയ്യാറായത്. അയാള്‍ അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. 

യഥാര്‍ഥത്തില്‍ ഗര്‍ഭം ധരിക്കുകയെന്നത് അസാധ്യമാണെങ്കിലും പൂര്‍ണഗര്‍ഭിണിയാകുന്ന ഒരു സ്ത്രീയുടെ സമാനമായ രൂപവും ശാരീരികഭാരവും ഉയര്‍ത്തിയാണ് അദ്ദേഹം പരീക്ഷണം നടത്തിയത്. അതിനായി വയറ്റില്‍ രണ്ട് വലിയ തണ്ണിമത്തന്‍ കെട്ടിവച്ചു. രണ്ട് സ്തനങ്ങളുടെ സ്ഥാനത്ത് ചെറിയ തണ്ണിമത്തനും നെഞ്ചില്‍ പൊതിഞ്ഞുവെച്ചു. എന്നാല്‍ ഈ പരീക്ഷണം പ്രതീക്ഷിച്ചതിലും കടുപ്പമേറിയ അനുഭവമായിരുന്നെന്ന് ടിക് ടോക്ക് താരം പറയുന്നു. 

ഏറെ ഏളുപ്പമായിരിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നെന്ന്‌ ഹാന്‍ലി പറഞ്ഞു. പിന്നീട് ഗര്‍ഭിണികള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ വീഡിയോ ഇതിനകം 17 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ