മൻദീപ് കൗർ / ചിത്രം യൂട്യൂബ് സ്ക്രീൻഷോട്ട് 
Life

മീശ പൊടിച്ചപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു, ഇപ്പോഴിതാ താടി വളര്‍ത്തി താരമായി മന്‍ദീപ്‌

താടിയും മീശയും കാരണം ഭർത്താവ് ഉപേക്ഷിച്ച് പോയി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: വിവാഹശേഷം താടിയും മീശയും വളർന്നതോടെ ഭർത്താവ് ഉപേക്ഷിച്ചു. ശരീരത്തിൽ സംഭവിച്ച പുതിയ പ്രവണത എന്താണെന്ന് പോലും മനസിലാകാതെ കടുത്ത മാനസിക വിഷമം തോന്നിയെങ്കിലും 34കാരിയായ മൻദീപ് കൗർ ഇപ്പോൾ ഹാപ്പിയാണ്. 2012ലായിരുന്നു മൻദീപിന്റെ വിവാഹം. വളരെ സന്തോഷത്തോടെയായിരുന്നു ജീവിതം തുടങ്ങിയത് എന്നാൽ മുഖത്ത് രോമം വലിയ വളർന്ന് തുടങ്ങിയപ്പോൾ ഭർത്താവിന്റെ മട്ട് മാറി തുടങ്ങി. അവസാനം അത് വിവാഹ മോചനത്തിലെത്തി. 

തുടർന്ന് മാനസീക സംഘർഷമുണ്ടായെങ്കിലും കുടുംബത്തിന്റെ പിന്തുണയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആത്മീയതയിലേക്ക് തിരിഞ്ഞ് മൻദീപ് പുരഷന്മാരെ പോലെ താടിയും മീശയും വളർത്തി തുടങ്ങി. വേഷത്തിലും മാറ്റം വരുത്തി. ബുള്ളറ്റ് ഓടിക്കാൻ ഇഷ്ടമാണ്. 
താടിയും മീശയും വെച്ച് ബുള്ളറ്റിൽ പോകുന്ന മൻദീപിനെ കണ്ട് ആണാണെന്ന് തെറ്റുദ്ധരിക്കുന്നവരുണ്ട് ഇപ്പോഴും. താടിയും മീശയുമാണ് ഇപ്പോൾ എന്റെ ഏറ്റവും മികച്ച വിശേഷണമെന്നും മൻദീപ് പറഞ്ഞു.

താടിയും മീശയും വളർത്തുന്ന ആദ്യത്തെ സ്ത്രീയല്ല മൻദീപ് കൗർ. ഇംഗ്ലണ്ടിലെ സ്ലോഗ് സ്വദേശിയായ ഹർനാം കൗറും മുഖത്തെ രോമവളർച്ച കാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖം അടക്കം സാധാരണ സ്ത്രീകൾക്ക് രോമം വളരാത്ത ശരീരഭാഗങ്ങൾ രോമാവൃതമാകുന്ന അവസ്ഥയ്ക്ക് ഹർസ്യൂട്ടിസം എന്നാണ് പറയുക. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ആണ് ഇത്തരത്തിൽ അസാധാരണമായ രോമവളർച്ചയുടെപ്രധാന കാരണം. മുഖക്കുരു, ക്രമരഹിതമായ ആർത്തവം എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാകാം. മാംസപേശികൾ ദൃഢമാക്കാൻ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ അടക്കം ചില മരുന്നുകൾ ഇതിനു കാരണമാകാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT