വീഡിയോ ദൃശ്യം 
Life

കൂറ്റൻ പെരുമ്പാമ്പ് കാലിൽ കടിച്ചു തൂങ്ങി; വേ​ദന കൊണ്ട് പുളഞ്ഞു പശുക്കിടാവ്; ഞെട്ടിക്കുന്ന വീഡിയോ

പാമ്പ് പശുക്കിടാവുകളിലൊന്നിന്റെ കാലിൽ കടിച്ചു തൂങ്ങിക്കിടക്കുന്നതും മറ്റുള്ള പശുക്കിടാവുകൾ ഭയന്നോടുന്നതും ദൃശ്യത്തിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാമ്പുകൾ വളർത്തു മൃ​ഗങ്ങളെ ആക്രമിക്കാറുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ്. രണ്ട് മാസം മുൻപ് സമാന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കന്നുകാലി ഫാമിൽ അതിക്രമിച്ചു കടന്ന കൂറ്റൻ പെരുമ്പാമ്പ് പശുക്കിടാവിനെ ആക്രമിക്കുന്ന കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുന്നത്. 

പാമ്പ് പശുക്കിടാവുകളിലൊന്നിന്റെ കാലിൽ കടിച്ചു തൂങ്ങിക്കിടക്കുന്നതും മറ്റുള്ള പശുക്കിടാവുകൾ ഭയന്നോടുന്നതും ദൃശ്യത്തിൽ കാണാം. കാലിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെയും കൊണ്ട് ഏറെ കഷ്ടപ്പെട്ടാണ് പശുക്കിടാവ് ഓടുന്നത്. ഒരു ഘട്ടത്തിൽ ഓടാനാവാതെ പശുക്കിടാവ് നിൽക്കുന്നതും കാണാം. 

വൈൽഡ്‌ലൈഫ് ആനിമൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി വിമർശനങ്ങളും വീഡിയോക്കെതിരെ ഉയരുന്നുണ്ട്. വീഡിയോ പകർത്തുന്ന സമയത്ത് പശുക്കിടാവിനെ രക്ഷിക്കാൻ ശ്രമിക്കാമായിരുന്നില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്. അതേസമയം പെരുമ്പാമ്പിന്റെ പിടിയിൽ നിന്നു പശുക്കിടാവിന് രക്ഷപ്പെടാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT