വിമാനത്താവളത്തിൽ ഓഫീസ്/ എക്‌സ് 
Life

രണ്ടു മണിക്കൂർ കൊണ്ട് ജീവിത പങ്കാളിയെ കണ്ടെത്താം; 'എയറിൽ നിർത്തി' വിമാനത്താവളത്തിലെ മാട്രിമോണിയൽ ഓഫീസ്

വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ബ്രാഡുകളുടെ സ്‌റ്റോറുകള്‍ക്കിടയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു മാട്രിമോണിയില്‍ ഏജന്‍സി

Author : സമകാലിക മലയാളം ഡെസ്ക്

വിചിത്രമായ പല കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്‌റ്റോറുകള്‍ക്കിടയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു മാട്രിമോണിയില്‍ ഓഫീസ്. മാട്രിമോണിയല്‍ ഏജന്‍സിക്കെന്താണ് ഇവിടെ കാര്യം എന്നാണ് സോഷ്യല്‍മീഡിയയുടെ സംശയം. ആര്‍സണ്‍ എന്ന എക്‌സ് ഉപഭോക്താവ് പങ്കുവെച്ച ചിത്രവും അതിനൊപ്പമുള്ള കുറിപ്പും ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

'വിമാനത്താവളത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആശ്രയിക്കാന്‍ ഒരു ഫാര്‍മസിയില്ല, പകരം ഞാന്‍ ഇവിടെ കണ്ടെത്തിയത് എന്താണെന്ന് നോക്കൂ'- എന്ന കുറിപ്പോടെയാണ് മാട്രിമോണിയല്‍ ഏജന്‍സിയുടെ ചിത്രം എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. 

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തിയത്. 'വിമാനത്താവളത്തില്‍ വിശ്രമിക്കുന്നതിനിടെ രണ്ടു മണിക്കൂര്‍ കൊണ്ട് ഒരു ജീവിത പങ്കാളിയെ കണ്ടെത്താം എന്ന് കരുതുന്നവരെ ലക്ഷ്യമിട്ടാണ് ഈ മാട്രിമോണി' എന്നായിരുന്നു ഒരാളുടെ കമന്റ്. 'മറ്റെന്തിനെക്കാളും വിവാഹത്തിനാണ് മുന്‍ഗണന' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT