ബില്ലടിക്കുന്ന യുവാവ്/ ചിത്രം വീഡിയോ സ്ക്രീൻഷോട്ട് 
Life

യന്ത്രമനുഷ്യനാണോ?... എന്തൊരു സ്‌പീഡ്!, സോഷ്യൽ മീഡിയയിലെ വൈറൽ 'ബില്ലടി'; വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ ബില്ലടി

Author : സമകാലിക മലയാളം ഡെസ്ക്

രുന്നു വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ പോയാൽ ചിലപ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരും. ചീട്ടു കാണിച്ച് മരുന്നു വാങ്ങി ബില്ല് അടിച്ചു വരുമ്പോഴേക്കും രോ​ഗിയുടെ ഊപ്പാടിളകും. എന്നാൽ സെക്കന്റുകൾക്കുള്ളിൽ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്ന ഒരു യുവാവാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ താരം. മരുന്നു കൊടുക്കുന്നതിനൊപ്പം സെക്കന്റുകൾക്കുള്ളിൽ ബില്ലടിച്ചു കയ്യിൽ വച്ചുതരുന്നു.

സിസ്റ്റത്തിലോ കീബോർഡിലോ നോക്കാതെയാണ് ടൈപ്പ് ചെയ്യുന്നത്. യന്ത്രത്തിന് സമാനമായി കൈ ഒരു നിമിഷ നേരത്തേക്ക് പോലും വിശ്രമിക്കാതെയാണ് അയാൾ പണിയെടുക്കുന്നത്. അയാളുടെ 'ബില്ലടി' കണ്ട് സോഷ്യൽ മീഡിയ പോലും മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ്. ഇങ്ങനൊക്കെ അടിക്കാവോ... എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 

'ഇന്ത്യയിലെ തിരക്ക് പിടിച്ച ഒരു ഫാമർസിയിലെ റിസെപ്‌ഷൻ' എന്ന ക്യാപ്‌ഷനോടെ ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. 4.6 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോയിലെ യുവാവിനെ പ്രശംസിച്ച് നിരവധി ആളുകൾ രം​ഗത്തെത്തി. ഇത്തരക്കാരെ സമൂഹം അം​ഗീകരിക്കണമെന്നും മറ്റുള്ളവർക്ക് ഇയാൾ മാതൃകയാണെന്ന തരത്തിലാണ് കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT