ai image 
Life

ലോകത്തെ ഏറ്റവും സുന്ദരമായ ഗ്രാമം! ശരിക്കും അങ്ങനെയൊന്നുണ്ടോ?

നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഗ്രാമീണ ജീവിതങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരക്കേറിയ ജീവിതത്തില്‍ വിശ്രമിക്കാന്‍ സുന്ദരമായ ഇടം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ഗ്രാമന്തരീക്ഷം തേടുന്ന യാത്രികരെ ലോകത്തെമ്പാടും കാണാം. ലോകത്തെ ഏറ്റവും സുന്ദരമായ ഗ്രാമം ഏതെന്നത് ഗൂഗിള്‍ സെര്‍ച്ചിലെ 'നിത്യ ഹരിത' ചോദ്യമാണ്. ടൂര്‍ പ്രമോട്ടര്‍മാരും ഏജന്‍സികളുമെല്ലാം പല ഗ്രാമങ്ങളെയും ഈ പട്ടികയിലേക്കു ചേര്‍ത്തുവയ്ക്കുന്നുണ്ടെങ്കിലും ഇവയൊക്കെതന്നെയാണോ മനോഹര ഗ്രാമങ്ങളെന്ന സംശയം പിന്നെയും ബാക്കിയാവും.

സാങ്കേതിക വിദ്യയുടേയും ആഡംബരത്തിന്റെ ആധുനിക കാലത്ത് ഗ്രാമാന്തരീക്ഷങ്ങള്‍ ഗൃഹാതുരത മാത്രമായും ഒരുങ്ങും. എങ്കിലും സുന്ദരമായ ഗ്രാമാന്തരീക്ഷം കൊണ്ട് ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ട ചില സ്ഥലങ്ങളുണ്ട്. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഗ്രാമീണ ജീവിതങ്ങള്‍ ഇപ്പോഴും തുടരുന്ന യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ചില പ്രദേശങ്ങളെ പരിചയപ്പെടാം.

ഗിമ്മല്‍വാള്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലെ സുന്ദരമായ ഒരു പ്രദേശമാണ് ഗിമ്മല്‍വാള്‍ഡ്. റോഡ് കണക്റ്റിവിറ്റിയില്ലാത്ത ഈ പ്രദേശത്തേക്ക് മോട്ടോര്‍ വാഹനങ്ങളിലൂടെ എത്തിപ്പെടാന്‍ കഴിയില്ലെന്നതാണ് പ്രധാന പ്രത്യേകത. പുല്‍മേടുകളും, പരമ്പരാഗത സ്വിസ് ശൈലിയിലുള്ള കെട്ടിടങ്ങളും നിലകൊള്ളുന്ന ഇവിടം സഞ്ചാരികള്‍ക്ക് സമാധാനപരവും മലനീകരണ രഹിതവുമായ അന്തരീക്ഷം അനുഭവിക്കാന്‍ അവസരം നല്‍കുന്നു. റോഡുകളില്ലാത്ത, കാറുകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു നാട് നെതര്‍ലന്‍ഡിലും നമുക്ക് അനുഭവിച്ചറിയാം.

ഗിമ്മല്‍വാള്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്

ഗീതോര്‍ണ്‍ - നെതര്‍ലന്‍ഡ്‌സ്

നെതര്‍ലന്‍ഡ്‌സിലെ ഓവര്‍ജിസ്സലില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമായ ഗീതോര്‍ണ്‍ പൂര്‍ണമായും കാര്‍രഹിതവും നാല് മൈലിലധികം കനാലുകള്‍ ഉള്‍ക്കൊള്ളുന്നതുമായ കൊച്ചു പ്രദേശമാണ്. ഗ്രാമത്തിനകത്തേക്ക് റോഡുകളില്ലാത്തതിനാല്‍ പ്രദേശത്തേക്കുള്ള ഏക ഗതാഗത മാര്‍ഗം ജലപാതകളിലൂടെയുള്ള പണ്ടുകള്‍ എന്ന ബോട്ടുകള്‍ മാത്രമാണ്. സുന്ദരമായ തടാകങ്ങള്‍, പൂക്കള്‍, മനോഹര വൃക്ഷങ്ങള്‍, പാലങ്ങള്‍. ചെറിയ വീടുകള്‍ എന്നിവയെല്ലാം ഗീതോര്‍ണിന്റെ മാത്രം പ്രത്യേകതയാണ്.

ഷിരാകാവ, ജപ്പാന്‍

ജപ്പാനില്‍ മറ്റൊരിടത്തും കാണാത്ത ഒരു പഴയ കാലഘട്ടത്തിലെ ഗ്രാമീണ കാര്‍ഷിക ജീവിതം തുടരുന്ന പ്രദേശമാണ് ഷിരാകാവ. ലോകത്ത് തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ച ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ഒന്നുകൂടിയാണിത്. കുത്തനെ ചരിഞ്ഞ മേല്‍ക്കൂരകളുള്ള ഇവിടത്തെ ഭവനങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്ന ഫോട്ടോകള്‍ ലോക പ്രശസ്തമാണ്.

ഷിരാകാവ, ജപ്പാന്‍

പോര്‍ട്ടോഫിനോ - ഇറ്റലി

ജെനോവ നഗരത്തിന്റെ തെക്കുകിഴക്കായി റിവിയേര തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന ഗ്രാമമാണ് പോര്‍ട്ടോഫിനോ. പാസ്റ്റല്‍ നിറത്തിലുള്ള വീടുകള്‍, പതിനാറാം നൂറ്റാണ്ടിലെ കോട്ടയും മ്യൂസിയവുമായ കാസ്റ്റെല്ലോ ബ്രൗണ്‍, പട്ടണത്തിന്റെയും ലിഗൂറിയന്‍ കടലിന്റെയും വിശാലമായ കാഴ്ചകള്‍ എന്നിവയാണ് പ്രദേശത്തെ സുന്ദരമാക്കുന്നത്.

പോര്‍ട്ടോഫിനോ

കോട്ടോര്‍ - മോണ്ടിനെഗ്രോ

മോണ്ടിനെഗ്രോയിലെ അഡ്രിയാറ്റിക് തീരത്തുള്ള മനോഹരമായ പ്രദേശമാണ് കോട്ടോര്‍. മധ്യകാല വാസ്തുവിദ്യയ്ക്കും മനോഹരമായ കടല്‍തീര കാഴ്ചകള്‍ക്കും പേരുകേട്ട കോട്ടോര്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്ഥലം കൂടിയാണ്.

സിഡി ബൗ സെയ്ദ്

സിഡി ബൗ സെയ്ദ്

മെഡിറ്ററേനിയന്‍ കടലിനെ അഭിമുഖീകരിക്കുന്ന ടുണീഷ്യന്‍ പ്രദേശമാണ് സിഡി ബൗ സെയ്ദ്. കല്ലുപാകിയ തെരുവുകള്‍ക്കും നീലയും വെള്ളയും നിറങ്ങളിലുള്ള വീടുകളും 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ അനുസ്മരിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT