മോളെ ട്രോളുന്ന അമ്മ/ വിഡിയോ സ്ക്രീൻഷോട്ട് 
Life

'നീ ജിമ്മിൽ പോകുന്നതിന് ​ഗുണമുണ്ടോ എന്ന് അറിയണമെല്ലോ', അമ്മയുടെ ട്രോൾ, ​ഗോതമ്പു ചാക്ക് പൊക്കി മകൾ

ജിമ്മില്‍ പോകുന്നതിന് ഗുണമുണ്ടോ എന്ന് അറിയണമെന്ന് അമ്മ

Author : സമകാലിക മലയാളം ഡെസ്ക്

രോഗ്യത്തെ കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരായി തുടങ്ങിയപ്പോള്‍ നാട്ടില്‍ ഫിറ്റ്‌നസ് ഫ്രിക്കുകളുടെ എണ്ണവും കൂടി. സോഷ്യല്‍മീഡിയയില്‍ ഫിറ്റ്‌സ് വിഡിയോകള്‍ ഇടയ്ക്കിടെ വൈറലുമാകാറുണ്ട്. എന്നാല്‍ ജിമ്മില്‍ പോകുന്ന മോളെ ട്രോളുന്ന ഒരു അമ്മയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. 

അമ്മയുടെ വിളികേട്ട് മകള്‍ ഹോളിലേക്ക് വരുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്. വീടിന് പുറത്തിരിക്കുന്ന ഗോതമ്പു ചാക്കെടുത്ത് അകത്തു കയറ്റണമെന്നായിരുന്നു അമ്മയുടെ ആവശ്യം.

എന്നാല്‍ നഖം ഒടിയും, ടോപ്പിന് നീളമില്ലെന്നൊക്കെ പറഞ്ഞ് മകള്‍ ഒഴിയാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അമ്മ വിടാന്‍ തയ്യാറല്ല. ജിമ്മില്‍ പോകുന്നതിന് ഗുണമുണ്ടോ എന്ന് അറിയണം എന്നായിരുന്നു അമ്മയുടെ വാദം. 'നീ ജിമ്മില്‍ 5-50 വെയിറ്റൊക്കെ എടുക്കുന്നതല്ല, ഞങ്ങള്‍ കൂടി കാണട്ടെ' എന്ന് അമ്മ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

ഒടുവില്‍ കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ചാക്ക് വീടിനകത്തെത്തി.  വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. രസകരമായ നിരവധി കമന്റുകളും വിഡിയോയ്ക്ക് താഴെ വന്നു. 'നല്ല അമ്മ' എന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ജിമ്മില്‍ പോകുന്നവരെ മാനിക്കരുതെന്നും പലരും തമാശരൂപേണ കമന്റിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21