നിഷ പ്രധാന്‍ മകൻ വീറിനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Life

'ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല'; വയസ്സ്‌ തെളിയിക്കാൻ മകന്റെ സ്കൂളിൽ ആധാർ കാർഡ് ഹാജരാക്കേണ്ടി വന്നു അമ്മയ്‌ക്ക്, വിഡിയോ

പ്രായം തെളിയിക്കാൻ മകന്റെ സ്കൂളിൽ ആധാർ കാർഡ് ഹാജരാക്കി അമ്മ

Author : സമകാലിക മലയാളം ഡെസ്ക്

'ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല'- എന്ന പ്രയോ​ഗം പോലെ കൗമാരക്കാരനായ മകന്റെ സ്‌കൂളില്‍ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടി വന്ന ഒരു അമ്മയുടെ രസകരമായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. നിഷ പ്രധാന്‍ എന്ന സ്ത്രീ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച രസകരമായ വിഡിയോ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 

സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന മകനൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നിഷയെ വിഡിയോയിൽ കാണാം. വിഡിയോയിലും വളരെ ചെറുപ്പക്കാരിയാണ് നിഷ. അങ്ങനെ തന്നെയാണ് മകന്റെ സ്‌കൂള്‍ അധികൃതരും കരുതിയതെന്നാണ് നിഷ പറയുന്നത്. 

'ഇന്ന് എന്റെ ദിവസമായിരുന്നു' എന്ന അടിക്കുറുപ്പോടെയാണ് നിഷ വിഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. വീറിന്റെ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവെച്ചു. രക്ഷിതാക്കള്‍ വരണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ എത്തിയതാണ്. എന്നാല്‍ താന്‍ വീറിന്റെ അമ്മയാണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശ്വസിച്ചില്ല. താന്‍ കള്ളം പറയുകയാണെന്നും    സഹോദരിയാണെന്നുമായിരുന്നു അവരുടെ വാദം. പ്രായം തെളിയിക്കാന്‍ വേണ്ടി ആധാര്‍കാര്‍ഡ് കാണിക്കേണ്ടി വന്നു. അത് തന്റെ മൊമന്റ് ആയിരുന്നു എന്നും താന്‍ ഒരുപാട് സന്തോഷവതിയാണെന്നും നിഷ കുറിപ്പില്‍ പറയുന്നു. 

വിഡിയോയില്‍ അമ്മ ചിരിക്കുന്നത് കണ്ട് നാണത്തോടെ മകന്‍ തിരിഞ്ഞു നടക്കുന്നതും കാണാം. നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ചെത്തിയത്. 'സ്‌കൂള്‍ അധികൃതരുടെ സംശയം സ്വാഭാവികം' എന്നായിരുന്നു പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്‌തത്. ഫാഷന്‍ കരിയറാക്കിയ നിഷ കഴിഞ്ഞ വര്‍ഷത്തെ മിസ്സിസ് ഇന്ത്യയും സ്റ്റൈലിങ് കോച്ചുമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം