മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരത്തിന് മലയാളിയും  ഫെസ്ബുക്ക്‌
Life

മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരത്തിന് മലയാളിയും

മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് സീസണിന്റെ പതിമൂന്നാമത്തെ സീസണ്‍ ദുബായിലാണ് നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരത്തില്‍ ഫൈനലില്‍ മത്സരിക്കാന്‍ മലയാളിയും. കോഴിക്കോട് സ്വദേശിയായ ശാരി വിമലാണ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്‍ജിനിയറിങ് ബിരുദധാരിയായ ശാരി വിവാഹത്തിനുശേഷമാണ് സിഡ്‌നിയിലേക്കുപോയതും മോഡലിങ്ങില്‍ സജീവമായത്.

കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയും സിഡ്‌നിയിലെ ഗവ. സെന്‍ട്രല്‍ സ്റ്റേഷന്‍ പ്ലാറ്റ് ഫോം മാനേജരുമായിരുന്നു ശാരി വിമല്‍. കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലും സജീവമാണ് ശാരി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് സീസണിന്റെ പതിമൂന്നാമത്തെ സീസണ്‍ ദുബായിലാണ് നടക്കുന്നത്. മേയ് ഒന്നുമുതല്‍ ഏഴുവരെയാണ് മത്സരം. പരേതനായ ഹരീന്ദ്രനാഥിന്റെയും ശ്യാമയുടെയും മകളാണ് ശാരി. ഭര്‍ത്താവ്: വിമല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക