നടാഷ പൂനാവാല/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Life

മെറ്റ് ​ഗാലയിൽ മെറ്റാലിക് ലുക്കിൽ തിളങ്ങി നടാഷ പൂനാവാല; ചിത്രങ്ങൾ

മെറ്റ് ​​ഗാലയിൽ സിൽവർ മെറ്റാലിക് ​ഗൗണിൽ തിളങ്ങി നടാഷ പൂനാവാല

Author : സമകാലിക മലയാളം ഡെസ്ക്

നാലാം തവണയാണ് സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ നടാഷ പൂനാവാല മെറ്റ് ​​ഗാലയിലെത്തുന്നത്. കഴിഞ്ഞ തവണ സബ്യസാചിയുടെ മെറ്റാലിക് സാരിയിൽ എത്തിയ നടാഷ ഈ വർഷം സിൽവർ മെറ്റാലിക് ​ഗൗൺ ധരിച്ചാണ് റെഡ്കാർപറ്റിൽ തിളങ്ങിയത്.

2019 ൽ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ കാൾ ലെ​ഗർഫീൽഡിനുള്ള ആദരമായിരുന്നു ഈ വർഷത്തെ മെറ്റ്​ഗാല തീം. കാൾ ലെ​ഗർഫീൽഡിനോളം പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ചുഹപെറ്റയെ ആണ് നടാഷ വസ്ത്രത്തിലൂടെ ഓർമിപ്പിച്ചത്. ചെവി കൂർപ്പിച്ചിരിക്കുന്ന പൂച്ചയുടെ രൂപം ഓർമിപ്പിക്കുന്നതാണ് ​ഗൗണിന്റെ ഡിസൈൻ. 

ആഭരണങ്ങൾ ഒഴിവാക്കി, നാച്യുറൽ ടോണിലുള്ള മേക്കപ്, നീട്ടിയെഴുതിയ കണ്ണുകൾ എന്നിവ താരത്തിന് അഴകേകി. എല്ലാത്തിലും മിനിമൽ പാറ്റേൺ പിന്തുടർന്നു. വസ്ത്രത്തിന് പ്രാധാന്യം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. നിറങ്ങളും ബീഡ്സും ഉൾപ്പെടുത്തി ഹെയർ സ്റ്റൈൽ ആകർഷകമാക്കി. 

​ഫാഷൻ ലോകത്തു നിന്നും മികച്ച അഭിപ്രായമാണ് നടാഷയ്ക്ക് ലഭിച്ചത്.  താരസുന്ദരി മലൈക അറോറ, സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ നടാഷയുടെ ലുക്കിനെ അഭിനന്ദിച്ച് രം​ഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT