വിഡിയോ സ്ക്രീൻഷോട്ട് 
Life

ആറടി നീളമുള്ള ഭീമന്‍ ദോശ! പ്ലേറ്റ് കാലിയാക്കുമോ? 11,000 രൂപ; ഫുഡ് ചലഞ്ച് വിഡിയോ 

ആറടി നീളമുള്ള ദോശ മുന്നില്‍ കിട്ടിയാല്‍ മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ പറ്റുമോ? പ്ലേറ്റ് കാലിയാക്കിയാല്‍ 11,000 രൂപ നേടാം എന്നതാണ് ഇപ്പോള്‍ വൈറലാകുന്ന ഒരു ഫുഡ് ചലഞ്ച്

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍ ഏറെ ആരാധകരുള്ള ഒന്നാണ് ദോശ. ചമ്മന്തിക്കൊപ്പവും സാമ്പാറിനൊപ്പവുമൊക്കെ കഴിക്കുമ്പോള്‍ ദോശ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇരുന്നയിരിപ്പില്‍ എണ്ണമറ്റ ദോശകള്‍ അകത്താക്കുന്നവരുമുണ്ട്. പക്ഷെ, ഇങ്ങനെ എത്ര ദോശ കഴിക്കും?  ആറടി നീളമുള്ള ദോശ മുന്നില്‍ കിട്ടിയാല്‍ മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ പറ്റുമോ? പ്ലേറ്റ് കാലിയാക്കിയാല്‍ 11,000 രൂപ നേടാം എന്നതാണ് ഇപ്പോള്‍ വൈറലാകുന്ന ഒരു ഫുഡ് ചലഞ്ച്. 

പ്രശസ്ത വ്‌ളോഗര്‍മാരായ വാണിയും സാവിയുമാണ് ദോശ ചലഞ്ചിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഒരു പ്രശസ്ത ദോശ റെയ്‌റ്റോറന്റില്‍ നിന്ന് പകര്‍ത്തിയ വിഡിയോയാണ് ഇത്. ആറടി നീളമുള്ള ദോശ തയ്യാറാക്കുന്നതും വിഡിയോയിലുണ്ട്. വലുപ്പത്തിലുള്ള മൂന്ന് ദോശകള്‍ ഉണ്ടാക്കിയ ശേഷം ദോശമാവ് കൊണ്ട് ഇവ മൂന്നിനെയും യോജിപ്പിച്ചാണ് ഭീമന്‍ ദോശ തയ്യാറാക്കിയത്. മൂന്നിലും വ്യത്യസ്ത മസാലകളും ചേര്‍ത്തിട്ടുണ്ട്. 

വിഡിയോ കണ്ട പലരും ഇതൊക്കെ നിസാരമായി കഴിച്ചുതീര്‍ക്കാം എന്ന അഭിപ്രായക്കാരാണ്. അമ്മ ദോശ ചുടുമ്പോള്‍ അടുത്ത് പോയിനിന്ന് ചൂടാറാതെ 20-25 എണ്ണം അകത്താക്കും... ആ എനിക്ക് ഇത് എളുപ്പം തീര്‍ക്കാന്‍ കഴിയും എന്നാണ് ഒരാള്‍ കമന്റ് കുറിച്ചിരിക്കുന്നത്. മറ്റൊരാളാകട്ടെ കാശൊന്നും വേണ്ട ദോശയുടെ കാര്യം ഏറ്റു എന്നാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT