ചിത്രം: ഫോര്‍ ദി ലവ് ഓഫ് ജപ്പാന്‍ ഫേയ്‌സ്ബുക്ക് പേജ്‌ 
Life

ഇതാ പുതിയൊരു പഴം എത്തി!, തണ്ണിമത്തനും നാരങ്ങയും ചേര്‍ന്ന 'ലെമണ്‍ മെലണ്‍'; വില അറിയണോ? 

വൃത്താകൃതിയിലുള്ള ഈ പഴത്തിന് തണ്ണിമത്തന്‍ പോലെ മധുരമുണ്ടെങ്കിലും ചെറുനാരങ്ങയുടേതിന് സമാനമായ പുളിയും ഉണ്ട്. അങ്ങനെയാണ് ലെമണ്‍ മെലണ്‍ എന്ന പേര് വരുന്നത്

സമകാലിക മലയാളം ഡെസ്ക്

ല്ല പഴുത്ത മാങ്ങയും റംബൂട്ടാനുമൊക്കെയാണ് ഇപ്പോള്‍ പഴങ്ങളില്‍ താരങ്ങള്‍. എന്നാലിതാ പഴങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ മറ്റൊരു വെറൈറ്റി കൂടി എത്തിയിരിക്കുകയാണ്. തണ്ണിമത്തനാണോ?, എന്ന് ചോദിച്ചാല്‍ ഉത്തരം അതെ എന്നായിരിക്കും. അതുപോലെ, നാരങ്ങ ആണോ എന്ന് ചോദിച്ചാലും അതേ എന്ന് പറയേണ്ടിവരും. കാരണം, 'ലെമണ്‍ മെലണ്‍' എന്ന പഴമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹോക്കൈഡോയിലെ കര്‍ഷകര്‍ ആണ് ഈ പഴം ഉത്പാദിപ്പിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഈ പഴത്തിന് തണ്ണിമത്തന്‍ പോലെ മധുരമുണ്ടെങ്കിലും ചെറുനാരങ്ങയുടേതിന് സമാനമായ പുളിയും ഉണ്ട്. അങ്ങനെയാണ് ലെമണ്‍ മെലണ്‍ എന്ന പേര് വരുന്നത്. തണ്ണിമത്തന് സമാനമായ ആകൃതിയാണെങ്കിലും ലെമണ്‍ മെലണ് പുറത്ത് തണ്ണിമത്തന്റെ പോലെയുള്ള വരകള്‍ കാണാനാകില്ല. ജ്യൂസി ആയിട്ടുള്ള പഴത്തിന്റെ ഉള്‍ഭാഗം വെളുത്ത നിറത്തിലാണുള്ളത്.

പരിമിതമായ രീതിയിലാണ് ഇപ്പോള്‍ ലെമണ്‍ മെലണ്‍ കൃഷി ചെയ്യുന്നത്. ഹോക്കൈഡോയിലെ ഫുറാനോയില്‍ ആഞ്ച് കര്‍ഷകരാണ് കൃഷിയിലേര്‍പ്പെട്ടിട്ടുള്ളത്. അഞ്ച് വര്‍ഷമായി ഈ പഴം നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണെങ്കിലും ഇതാദ്യമായാണ് പരിശ്രമങ്ങള്‍ വിജയം കണ്ടത്. ജപ്പാനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലെമണ്‍ മെലണ്‍ വില്‍പ്പനയ്‌ക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ 3,218യെന്‍ അതായത് ഏകദേശം 1900 രൂപയാണ് ഇതിന്റെ വില. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT