How to Use Onion Peels as Plant Fertilizer 
Life

ചെടികള്‍ പൂത്തുലയാന്‍ ഒനിയന്‍ പീല്‍ ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി

റോസ് പോലുള്ള പൂച്ചെടികളും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറി ചെടികള്‍ക്കും മികച്ച വളമാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

നമ്മുടെ അടുക്കളകളില്‍ ദിവസേന ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന ഒരു പാഴ്വസ്തുവാണ് ഉള്ളിത്തോല്‍. സാധാരണയായി ഇത് ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് പതിവ്. എന്നാല്‍, ചെടികള്‍ക്ക് ആവശ്യമായ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയ മികച്ച ജൈവവളമാണ് ഉള്ളിത്തോല്‍ എന്ന് പലര്‍ക്കും അറിയില്ല. രാസവളങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ജൈവരീതിയില്‍ ചെടികള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ് ഉള്ളിത്തോല്‍ വളം. റോസ് പോലുള്ള പൂച്ചെടികളും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറി ചെടികള്‍ക്കും മികച്ച വളമാണിത്.

ഉള്ളിത്തോല്‍ ദ്രാവകം (Onion Peel Tea)

ഏറ്റവും എളുപ്പത്തിലും ഫലപ്രദമായും തയ്യാറാക്കാവുന്ന ഒന്നാണിത്. ഒരുപിടി ഉള്ളിത്തോല്‍ 1 ലിറ്റര്‍ വെള്ളത്തില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ കുതിര്‍ത്തു വെക്കുക. ഈ സമയത്തിനുള്ളില്‍ വെള്ളത്തിന്റെ നിറം കടും ചുവപ്പോ തവിട്ടോ ആയി മാറും. ഈ വെള്ളം അരിച്ചെടുത്ത ശേഷം അതിലേക്ക് തുല്യ അളവില്‍ സാധാരണ വെള്ളം ചേര്‍ത്തുവേണം ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാന്‍.

ചെടികളുടെ വേരുകള്‍ പെട്ടെന്ന് വളരാനും പൂക്കളും കായ്കളും സമൃദ്ധമായി ഉണ്ടാകാനും ഇത് സഹായിക്കുന്നു. പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും (പ്രത്യേകിച്ച് റോസ്, ചെമ്പരത്തി) ഇത് മികച്ചതാണ്.

ഫോലിയാര്‍ സ്‌പ്രേ (Foliar Spray)

ഉള്ളിത്തോല്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചെടുക്കുക. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ ദ്രാവകവളം കൂടുതല്‍ വെള്ളം ചേര്‍ത്ത് ലയിപ്പിച്ചെടുക്കുക. ഈ ലായനി ഒരു സ്‌പ്രെയര്‍ കുപ്പിയിലാക്കി ചെടികളുടെ ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കുക.

ചെടികളെ ആക്രമിക്കുന്ന ചെറിയ പ്രാണികളെയും കീടങ്ങളെയും ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍ ഉള്ളിയുടെ ശക്തമായ മണം സഹായിക്കും. ഇലകള്‍ക്ക് നല്ല പച്ചപ്പും തിളക്കവും ലഭിക്കുകയും ചെയ്യും.

കടലപ്പിണ്ണാക്ക് വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് നല്‍കിയാല്‍ വളത്തിന്റെ ഗുണം ഇരട്ടിയാകും

മണ്ണില്‍ നേരിട്ട് ചേര്‍ക്കല്‍

ചെടികളുടെ ചുവട്ടിലെ മണ്ണില്‍ നേരിട്ടും ഉള്ളിത്തോല്‍ ഉപയോഗിക്കാം. ഉള്ളിത്തോല്‍ ചെറുതായി പൊടിച്ചോ അല്ലാതെയോ ചെടികളുടെ ചുവട്ടിലെ മണ്ണില്‍ വിതറാം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ ഇവ ജീര്‍ണിച്ച് മണ്ണില്‍ ലയിക്കുകയും മണ്ണ് പോഷകസമൃദ്ധമാവുകയും ചെയ്യും.

കമ്പോസ്റ്റ് ഉണ്ടാക്കാന്‍

കമ്പോസ്റ്റ് ബിന്നുകളില്‍ ഇടുമ്പോള്‍ ഉള്ളിത്തോല്‍ വലിയൊരു പങ്കുവഹിക്കുന്നു. നൈട്രജന്‍, കാല്‍സ്യം തുടങ്ങിയ ഘടകങ്ങള്‍ കമ്പോസ്റ്റിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും കമ്പോസ്റ്റ് പെട്ടെന്ന് തയ്യാറാവാന്‍ സഹായിക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ഈ വളം ചെടികള്‍ക്ക് നല്‍കിയാല്‍ മതിയാകും. ദ്രാവകവളം തയ്യാറാക്കുമ്പോള്‍ അതിലേക്ക് അല്‍പം കടലപ്പിണ്ണാക്ക് വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് നല്‍കിയാല്‍ വളത്തിന്റെ ഗുണം ഇരട്ടിയാകും. അടുക്കളത്തോട്ടത്തിലെ ചെടികള്‍ പൂത്തുലയാനും സമൃദ്ധമായി കായ്ക്കാനും ഈ കൊച്ചു സൂത്രം മാത്രം മതി.

Turn Kitchen Waste into Gold: How to Use Onion Peels as an Organic Plant Fertilizer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

കീഴ്‌വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

റിട്ടയര്‍മെന്റിന് ശേഷം ഗ്യാരണ്ടീഡ് റിട്ടേണ്‍, ലൈഫ് കവര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കാന്‍സര്‍ കെയര്‍; വരുന്നു എല്‍ഐസിയുടെ മൂന്ന് സ്‌കീമുകള്‍

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്