മുട്ടത്തോട് കളയല്ലേ; ചെടികള്‍ക്ക് ജീവനേകാന്‍ 6 രീതിയില്‍ ഉപയോഗിക്കാം

മുട്ടത്തോട് ഉടച്ച് ചേര്‍ക്കുന്നത് കമ്പോസ്റ്റിന്റെ പോഷകനിലവാരം വര്‍ധിപ്പിക്കും
egg shell
How to Use Eggshell Fertilizer for Plants: 6 Easy Organic Gardening Tips
Updated on: 
2 min read

അടുക്കളയില്‍ പാചകത്തിന് ശേഷം നമ്മള്‍ വലിച്ചെറിയുന്ന മുട്ടത്തോട് ചെടികള്‍ക്ക് മികച്ചൊരു പോഷക 'ടോണിക്കാണെന്ന്' അറിയാമോ? മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കാനും മുട്ടത്തോട് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

എന്തുകൊണ്ട് മുട്ടത്തോട്?

  • കാല്‍സ്യം കാര്‍ബണേറ്റ്: ചെടികളുടെ കോശഭിത്തികള്‍ക്കും ഘടനയ്ക്കും കരുത്ത് നല്‍കുന്നു. പുതിയ വേരുകള്‍ മണ്ണിലേക്ക് പടരാന്‍ സഹായിക്കുന്നു.

  • മഗ്‌നീഷ്യം: ഇലകള്‍ക്ക് നല്ല പച്ചനിറം നല്‍കുന്ന ഹരിതകം നിര്‍മിക്കാനും ആഹാരനിര്‍മാണം കാര്യക്ഷമമാക്കാനും സഹായിക്കുന്നു.

  • ഫോസ്ഫറസ് & പൊട്ടാസ്യം: വേരുകളുടെ വികാസത്തിനും രോഗപ്രതിരോധശേഷിക്കും ഉത്തമം.

  • മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു: മണ്ണില്‍ മുട്ടത്തോട് ചേര്‍ക്കുന്നത് മണ്ണിന്റെ അമ്ലരസം (Acidity) കുറച്ച് ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാക്കുന്നു.

ഉപയോഗിക്കുന്നതിന് മുന്‍പ് മുട്ടത്തോട് നന്നായി കഴുകി അതിനുള്ളിലെ ദ്രാവകവും പാടയും നീക്കം ചെയ്യുക. വെയിലത്തിട്ട് നന്നായി ഉണക്കിയെടുത്തു വേണം വളമാക്കാന്‍.

മുട്ടത്തോട് ഉപയോഗിക്കാവുന്ന 6 ലളിത വഴികള്‍

1. പൊടി രൂപത്തില്‍

ഉണക്കിയ മുട്ടത്തോട് മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ചെടിയുടെ ചുവട്ടിലെ മണ്ണ് അല്പം മാറ്റി ഈ പൊടി വിതറി മണ്ണുമായി ഇളക്കിക്കൊടുക്കാം. ചെടി നടുന്ന സമയത്തോ വളര്‍ച്ചാഘട്ടത്തിലോ ഇത് ചെയ്യാം.

2.മുട്ടത്തോട് - മോര് ലായനി

മുട്ടത്തോട് പൊടിയിലേക്ക് അല്പം പുളിച്ച മോര് ഒഴിച്ചു വെക്കുക. 3 ദിവസത്തിനു ശേഷം ഇതില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി ഒഴിച്ചു കൊടുക്കാം.

3. മുട്ടത്തോട് ചായ

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് കഴുകിയ മുട്ടത്തോടുകളിട്ട് 10 മിനിറ്റ് തിളപ്പിക്കുക. ഒരു രാത്രി മുഴുവന്‍ വെച്ചശേഷം അരിച്ചെടുത്ത് ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം. ചെടികള്‍ക്ക് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയുന്ന ലിക്വിഡ് വളമാണിത്.

egg shell powder
ചെറു കഷണങ്ങളാക്കി ചെടിയുടെ ചുവട്ടില്‍ വിതറിയാല്‍ ഒച്ചുകളെയും ഇഴജന്തുക്കളെയും അകറ്റാംAI Generated Image

4. വിനാഗിരി ലായനി

വറുത്തെടുത്ത മുട്ടത്തോട് പൊടിച്ചതും വിനാഗിരിയും ചേര്‍ത്ത് ആഴ്ചകളോളം വെക്കുക. പിന്നീട് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി ലായനി എന്ന തോതില്‍ ചേര്‍ത്ത് ചെടികളില്‍ സ്‌പ്രേ ചെയ്യുകയോ മണ്ണില്‍ ഒഴിക്കുകയോ ചെയ്യാം.

5. കമ്പോസ്റ്റ് പോഷകസമ്പുഷ്ടമാക്കാം

വീട്ടില്‍ കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ മുട്ടത്തോട് കൈകൊണ്ട് ഉടച്ച് ചേര്‍ക്കുന്നത് കമ്പോസ്റ്റിന്റെ പോഷകനിലവാരം വര്‍ധിപ്പിക്കും.

6. ഒച്ചുകളെ അകറ്റാനും വിത്ത് മുളപ്പിക്കാനും

മുട്ടത്തോട് ചെറു കഷണങ്ങളാക്കി ചെടിയുടെ ചുവട്ടില്‍ വിതറിയാല്‍ ഒച്ചുകളെയും ഇഴജന്തുക്കളെയും അകറ്റാം. മുട്ടത്തോടിന്റെ പകുതിഭാഗത്ത് മണ്ണ് നിറച്ച് ചെറുവിത്തുകള്‍ മുളപ്പിക്കാം. പിന്നീട് മുട്ടത്തോടോടെ തന്നെ മണ്ണിലേക്ക് നടാവുന്നതാണ്.

egg shell
ചെറിയ മുതല്‍ മുടക്ക്, മികച്ച വരുമാനം; ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം, ഈസിയായി
egg shell
രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ
egg shell
പോഷക സമൃദ്ധമായ നാടന്‍ പയര്‍ സ്വന്തം വളപ്പില്‍; കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവിന് ചില ടിപ്‌സ്
Summary

Don't Throw Away Eggshells: 6 Smart Ways to Boost Your Garden Naturally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com