പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ ജ്യോതിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ നിറമുള്ള കുപ്പിവളകളുമായി കലക്ടര്‍ ദിവ്യ എസ് അയ്യര്‍. പുത്തന്‍ റേഷന്‍കാര്‍ഡും തല്‍സമയം എന്റോള്‍ ചെയ്ത ആധാര്‍ കാര്‍ഡും കൈമാറി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയിലുള്ള ജ്യോതിയുടെ വീട്ടില്‍ നേരിട്ടെത്തിയായിരുന്നു കലക്ടറുടെ സന്ദര്‍ശനം. തന്നെ കാണാനെത്തിയ കലക്ടറോടു ചേര്‍ന്നിരുന്ന് ജ്യോതി ചോദിച്ചത് പക്ഷേ കലക്ടറുടെ കയ്യിലെ കുപ്പിവളയില്‍ രണ്ടെണ്ണമായിരുന്നു. വളകള്‍ ഊരികൊടുത്തപ്പോള്‍ നിറമുള്ള മാല വേണമെന്നായി. എന്നാല്‍ മുത്തുമാല കരുതാഞ്ഞതിനാല്‍ ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ കഴിഞ്ഞില്ല. എന്നാൽ പുത്തൻ വസ്ത്രങ്ങൾ സമ്മാനിച്ചപ്പോൾ അവൾ ആ സങ്കടം മറന്ന് കെട്ടിപ്പിടിച്ചുവെന്നും കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറഞ്ഞു.
ബാബു വര്‍ഗീസ് എന്ന വ്യക്തിയിലൂടെയാണ് കലക്ടര്‍ ജ്യോതിയെ കുറിച്ച് അറിയുന്നത്. ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെ താങ്ങും തണലും സഹോദരി ഗിരിജയാണ്. ഭർത്താവും സഹോദരനും ഉപേക്ഷിച്ചു പോയെങ്കിലും അനിയത്തിയെ തന്നാൽ ആകുന്നവിധം കൂലിപ്പണിയെടുത്ത് ഗിരിജ നോക്കുന്നുണ്ട്. ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ നാഷണൽ ട്രസ്റ്റ് ആക്ടിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക തല സമിതിയുടെ ഗൃഹസന്ദർശനവും, ഭിന്നശേഷി വിലയിരുത്തലും ഇതിനോടകം നടത്തിക്കഴിഞ്ഞു. തുടർന്നു നിയമപരമായി രക്ഷാകർതൃത്വം നൽകുമെന്നും കലക്ടർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates