മിഠായി തൊണ്ടയിൽ കുടുങ്ങി, യുവാവിന്റെ ഇടപെടൽ, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2023 05:31 PM  |  

Last Updated: 15th September 2023 05:31 PM  |   A+A-   |  

viral video

മിഠായി തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നു/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്

 

ക്ഷണം തൊണ്ടയില്‍ കുടുങ്ങി അപകടത്തില്‍പെടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. കൃത്യസമയത്ത് സഹായം എത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. അത്തരത്തില്‍ ഒരു അത്ഭുത രക്ഷപ്പെടലിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

അമ്മയ്ക്കും സഹോദരിക്കുമൊപ്പം നടക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ മിഠായി കുടുങ്ങി. തുടര്‍ന്ന് സമീപത്തെ കടയിലുണ്ടായിരുന്ന ഒരു യുവാവിന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.  തുര്‍ക്കിയിലെ ദിയാര്‍ബാക്കിറിലാണ് സംഭവം. മിഠായി തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. എന്തുചെയ്യണമെന്ന അറിയാതെ പരിഭ്രമിച്ചു നിൽക്കുമ്പോഴാണ് അപരിചിതനായ യുവാവ് കുട്ടിയുടെ രക്ഷയ്‌ക്കെതിയത്.

യുവാവ് കുട്ടിയെ എടുത്ത് പുറത്തുതട്ടി മിഠായി പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തന്‍സു യീജെന്‍ എന്ന എക്‌സ് അക്കൗണ്ടിൽ നിന്നും പങ്കുവെച്ച വിഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ടു. യുവാവിന്റെ കൃത്യസമയത്തെ ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്‌ക്ക് ഈ വിഡിയോ വഴിവെച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടതാണെന്നും യുവാവിനെ അഭിനന്ദിക്കുന്നു എന്നുമായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇം​ഗ്ലീഷ് വിത്ത് മെർലിൻ'; തെരുവിൽ ഭിക്ഷയാചിച്ചു നടന്ന 81കാരിക്ക് ഇൻസ്റ്റഗ്രാമിൽ 5 ലക്ഷം ഫോളോവേഴ്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ