Raniya Raana File
Life

വ്യായാമം നിര്‍ത്തി, തടി കൂട്ടി; ചിഞ്ചു റാണിയിലേക്കുള്ള റാണിയയുടെ മാറ്റം

നീളമേറിയ മു‌ടി മുറിച്ചു,എട്ട് കിലോ കൂട്ടി,ആദ്യചിത്രത്തിനിവേണ്ടി നടി റാണിയ വരുത്തിയ മാറ്റങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ദിലീപ് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ സിനിമാരം​ഗത്തേക്ക് ചുവടുവെച്ച താരമാണ് റാണിയ റാണ. ചിഞ്ചു റാണി എന്ന കഥാപാത്രമായെത്തിയ റാണിയ വലിയ പ്രേക്ഷകപ്രശംസയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ചിത്രത്തിനായി താന്‍ വരുത്തിയ മാറ്റങ്ങള്‍ പങ്കുവെച്ചിരിക്കുകയണ് റാണിയ. ഒപ്പം ട്രാന്‍സ്‌ഫോര്‍മേഷന്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Raniya Raana

ചിഞ്ചു റാണി എന്ന കഥാപാത്രമാവുന്നതിനായി ഞാൻ എന്നിൽ നടത്തിയ മാറ്റങ്ങളു‌ടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ്. സിനിമയു‌‌ടെ സംവിധായകനും എഴുത്തുകാരനും ആ​ഗ്രഹിച്ചത് പോലെ ചിഞ്ചുവിന് അനുയോജ്യമായ തടിയുണ്ടാക്കാനായി 54 കിലോ​ഗ്രാമായിരുന്ന ഞാൻ എന്റെ ശരീര ഭാരം 62 കിലോ​ഗ്രാമിലേക്ക് കൂ‌ട്ടി. ക്ലാസിക്കൽ നർത്തകി എന്നനിലയിൽ ഞാൻ ദിവസവും 2 മണിക്കൂർ മുതൽ 5 മണിക്കൂർവരെ വ്യായാമം ചെയ്യാറുണ്ടായിരുന്നു. എന്നാൽ 2024 മാർച്ചിൽ ചിത്രത്തിന്റെ ടീമിൽ നിന്നും കൺഫർമേഷൻ വന്നത് മുതൽ 2024 നവംബറിലുള്ള എന്റെ ലാസ്റ്റ് ഷെഡ്യൂളുവരെ ഞാൻ ശാരീരികമായുള്ള വ്യായാമങ്ങൾ ചെയ്തിട്ടില്ല.

Raniya Raanaa

റാണിയയുടേത് പോലുള്ള മുഖഭാവങ്ങളല്ല ചിഞ്ചുവിന് വേണ്ടത്, അവള്‍ തടിച്ചതും ചബ്ബിയായതുമായ ഒരാളാണ് എന്നാണ് ചിത്രത്തിന്റെ എഴുത്തുകാരന്‍ എന്നോട് പറഞ്ഞത്. ക്ലാസിക്കല്‍ നര്‍ത്തകിയായ ഞാന്‍ വര്‍ഷങ്ങള്‍ നീണ്ട അച്ചടക്കത്തോടെയുള്ള കഠിനാധ്വാനത്തിലൂടെയാണ് എന്റെ ശരീരഭാവം രൂപപ്പെടുത്തിയത്. ഞാന്‍ അദ്ദേഹത്തോട് തമാശയായി പറഞ്ഞിട്ടുണ്ട്, ചേട്ടാ, ഇതുപോലെയാകാന്‍ സാധാരണയായി ആളുകള്‍ പണം ചെലവാക്കും. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചിഞ്ചുവാകാനായി എന്റെ ഡയറ്റും വ്യായാമങ്ങളുമെല്ലാം തെറ്റിക്കുകയാണ് എന്ന്.'-റാണിയ കൂട്ടിച്ചേര്‍ത്തു.

Raniya Raanaa

രസകരാമയ ഒരു കാര്യം എന്താണെന്നുവെച്ചാൽ എന്റെ കൺപീലികൾ നീളമുള്ളതാണ്. അവ സിനിമയ്ക്ക് വേണ്ടി മുറിച്ചു കളയുമെന്ന് പറഞ്ഞു. ചില ഷോട്ടുകളില്‍ ഞാന്‍ താഴോട്ട് നോക്കുമ്പോള്‍ അത് എന്റെ കണ്ണ് മൂടുന്നതായിരുന്നു അതിന് കാരണം. അവസരം കിട്ടിയാല്‍ ഞാന്‍ അത് മുഴുവന്‍ വെട്ടിക്കളയുമെന്ന് ചിത്രത്തിന്റെ എഴുത്തുകാരനായ ഷാരിസ് ചേട്ടന്‍ പറഞ്ഞു .

മുട്ടറ്റം നീളമുണ്ടായിരുന്ന എന്റെ മുടി മുറിച്ചുകളഞ്ഞതാണ് എനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ കാര്യം. കഥാപാത്രത്തിനുവേണ്ടി മുടി മുറിച്ച് ചെറുതാക്കിയപ്പോള്‍ കരച്ചിലിന്റെ വക്കിലായിരുന്നു ഞാൻ. എന്തായാലും തടിച്ച എന്റെ കഥാപാത്രത്തെ ആളുകൾ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. പൂർണതയെ കുറിച്ചുള്ള എന്റെ പരിമിതമായ പല വിശ്വാസങ്ങളും ഈ കഥാപാത്രം തകർത്തു.

Raniya Raanaa

ഒരു ചിത്രശലഭമാണെന്ന് അവള്‍ എന്നെ തോന്നിപ്പിച്ചു. ആഴമേറിയ സന്തോഷത്തോടെ അപൂര്‍ണതയില്‍ പൂര്‍ണത കണ്ടെത്തി..ഇന്ന് പെർഫക്ഷണിസ്റ്റായ റാണിയ സന്തോഷത്തോടെ ചിഞ്ചുറാണിയുടെ ഈ ചബ്ബിയായ ശരീരത്തെ കൂ‌‌ടെക്കൂട്ടുകയാണ്".;--റാണിയ കുറിച്ചു.

Raniya Raanaa Prince and family actress shares her transformation photos for the movie in social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT