Priyanka Gandhi mentions blue turmeric in Wayanad during winter session  blue turmeric
Life

'ഞാന്‍ എല്ലാ ദിവസവും കഴിക്കാറുണ്ട്'; ശൈത്യകാല സമ്മേളനത്തില്‍ വയനാട്ടിലെ നീല മഞ്ഞളിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനും തൊണ്ടയിലെ അസ്വസ്ഥത, അലര്‍ജി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംസാരത്തിനിടെ നീല മഞ്ഞളിനെക്കുറിച്ച് ശ്രദ്ധ ക്ഷണിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നീല മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് പറയുകയും തന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എല്ലാ ദിവസവും നീല മഞ്ഞള്‍ കഴിക്കാറുണ്ടെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനും തൊണ്ടയിലെ അസ്വസ്ഥത, അലര്‍ജി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. വയനാട്ടിലാണ് നീല മഞ്ഞള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

എന്താണ് നീല മഞ്ഞള്‍

കുര്‍ക്കുമ സീസിയ എന്നും അറിയപ്പെടുന്ന നീല മഞ്ഞള്‍, സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞളില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിന് തവിട്ട് നിറമുള്ള പുറംഭാഗവും ഉള്‍ഭാഗത്ത് ഒരു പ്രത്യേക നീല-പര്‍പ്പിള്‍ നിറവുമുണ്ട്. ഈ ഇനത്തില്‍ ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. കര്‍പ്പൂരത്തിന് സമാനമായ സുഗന്ധവുമുണ്ട്. വടക്കുകിഴക്കന്‍ ഇന്ത്യ,കേരളത്തിലെ വയനാട്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃഷി ചെയ്യുന്നു. അപൂര്‍വത കാരണം, നീല മഞ്ഞള്‍ സാധാരണ മഞ്ഞളിനേക്കാള്‍ വിലയുള്ളതാണ്.

Priyanka Gandhi mentions blue turmeric in Wayanad during winter session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

SCROLL FOR NEXT