പ്രതീകാത്മക ചിത്രം 
Life

വെയിലത്ത് വച്ച് ഉണക്കണ്ട; മാങ്ങാ തിര വീട്ടിലുണ്ടാക്കാം വെറും നാല് മണിക്കൂര്‍ കൊണ്ട്

വെറും നാല് മണിക്കൂറിനുള്ളില്‍ മാങ്ങാ തിര തയ്യാറാക്കാം

Author : സമകാലിക മലയാളം ഡെസ്ക്

മാങ്ങയുടെ സീസണ്‍ കഴിഞ്ഞാലും മാങ്ങ കഴിക്കണമെന്നുണ്ടെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മാങ്ങാ തിര. ചില മാങ്ങാ തിരയ്ക്ക് മധുരമാണെങ്കില്‍ ചിലതിന് പുളി രസമാണ് എടുത്തുനില്‍ക്കുക. ചേരുവകളിലെ വ്യത്യാസമാണ് ഇതിന് കാരണം. കടയില്‍ നിന്ന് വാങ്ങിയാണ് മാങ്ങാതിര കഴിച്ചിട്ടുള്ളതെങ്കില്‍ ഇത് ഒരിക്കലെങ്കിലും വീട്ടില്‍ തയ്യാറാക്കി നോക്കണം. വീട്ടിലുണ്ടാക്കിയ മാങ്ങാ തിരക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. 

പരമ്പരാഗതമായി മാങ്ങാ തിര ഉണ്ടാക്കുന്നത് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്താണ്. എന്നാല്‍ എളുപ്പത്തിന് വേണ്ടി ഇത് മൈക്രോവേവിലും ചെയ്‌തെടുക്കാം. അങ്ങനെ വെറും നാല് മണിക്കൂറിനുള്ളില്‍ മാങ്ങാ തിര തയ്യാറാക്കാവുന്നതാണ്. 

തയ്യാറാക്കുന്ന വിധം

നാല് മാങ്ങയുടെ പള്‍പ്പ് മാത്രം ചെത്തിയെടുക്കുക. അത് പഞ്ചസാരയും അല്‍പം ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കണം. ഇഷ്ടമുണ്ടെങ്കില്‍ ഏലയ്ക്ക പൊടിച്ചത്, മുളകുപൊടി, ചാട്ട് മസാല എന്നിവയും ചേര്‍ക്കാം. നന്നായി അരഞ്ഞുകിട്ടിയില്ലെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ത്ത് അരയ്ക്കണം. ബേക്കിങ് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ചതിന് ഷേഷം ഈ മിക്‌സ് അതിലേക്ക് ഒഴക്കണം. ഒരു സ്പാറ്റുലയോ സ്പൂണോ ഉപയോഗിച്ച് ഇത് പരത്തിയെടുക്കണം. 80-100 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്ന് മുതല്‍ മൂന്നര മണിക്കൂര്‍ ബേക്ക് ചെയ്യണം. അതിനുശേഷം കുറച്ചുസമയം തണുക്കാന്‍ വയ്ക്കണം. ഇനി നിങ്ങള്‍ക്കിഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന