ചിത്രം: ഫേയ്സ്ബുക്ക് 
Life

ടീം ഓരോ ഗോള്‍ അടിക്കുമ്പോഴും സൗജന്യ ഫുഡ് ബൗള്‍!; വ്യത്യസ്ത ഓഫറുമായി റെസ്റ്റോറന്റ് 

ഓരോ ഗോളിനും ബറീറ്റോ, ടാക്കോ, സാലഡ് എന്നിവ അടങ്ങിയ ഫുഡ് ബൗളാണ് സൗജന്യമായി നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

ഫിഫ വേള്‍ഡ്കപ്പ് ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് ഖത്തറില്‍ ആദ്യ മത്സരം തുടങ്ങുന്നതോടെ കാല്‍പ്പന്തുകളിയുടെ ആരവം എങ്ങും അലയടിക്കും. പലരീതിയിലാണ് ഫുട്‌ബോള്‍ മാമാങ്കം ആരാധകര്‍ കൊണ്ടാടുന്നത്. ഇപ്പോഴിതാ വ്യത്യസ്ത ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു അമേരിക്കന്‍ റെസ്റ്റോറന്റ്. കളിക്കൊപ്പം വയറുനിറയെ ഭക്ഷണം കൂടിയായാലോ?

യു എസ് ആസ്ഥാനമായ ചപോട്‌ലെ എന്ന ഫാസ്റ്റ്ഫുഡ് ശൃംഗലയാണ് ഒരു ഗംഭീര ഓഫര്‍ ഒരുക്കിയിരിക്കുന്നത്. യു എസ് ടീം ഓരോ ഗോള്‍ നേടുമ്പോഴും ഒരു ഫുഡ് ബൗള്‍ സൗജന്യം എന്നതാണ് ഓഫര്‍. യു എസ് മെന്‍സ് നാഷണല്‍ സോക്കര്‍ ടീം നേടുന്ന ഓരോ ഗോളിനും ബറീറ്റോ, ടാക്കോ, സാലഡ് എന്നിവ അടങ്ങിയ ഫുഡ് ബൗളാണ് സൗജന്യമായി നല്‍കുക. 

യു എസ് ടീം ഗോള്‍ നേടുമ്പോഴെല്ലാം ചപോട്‌ലെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ 5000 കോഡുകള്‍ പങ്കുവയ്ക്കും. ഈ കോഡുകള്‍ കോപ്പി ചെയ്ത് തന്നിരിക്കുന്ന നമ്പറിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഈ കോഡ് ഉപയോഗിച്ച് സൗജന്യമായി ഫുഡ് ബൗള്‍ സ്വന്തമാക്കാം. ചപോട്‌ലെയുടെ മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുമ്പോഴും ഈ കോഡ് ഉപയോഗിക്കാന്‍ കഴിയും. എല്ലാ കോഡുകളും ക്ലെയിം ചെയ്ത് കഴിയുമ്പോഴാണ് സൗജന്യ ഫുഡ് നേടാനുള്ള സമയം അവസാനിക്കുക. 

നാളെയാണ് യുഎസ്എയുടെ ആദ്യത്തെ മത്സരം. വെയില്‍സ് ആണ് എതിരാളികള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും