റിയോ തത്സുകി (Ryo Tatsuki) എക്സ്
Life

ജൂലൈ 5ന് പുലര്‍ച്ചെ മഹാദുരന്തം, വന്‍നഗരങ്ങള്‍ കടലില്‍ മുങ്ങും, നടുക്കുന്ന പ്രവചനം; ആരാണ് റിയോ തത്സുകി?

പ്രവചനത്തിൽ ഞെട്ടി ജപ്പാനും ചൈനയും തായ്‌വാനും

സമകാലിക മലയാളം ഡെസ്ക്

2025 ജൂലൈ 5 പുലർച്ചെ 4ന് ഒരു മഹാദുരന്തം സംഭവിക്കും. മഹാ ന​ഗരങ്ങൾ കടലിൽ വീഴും. ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തിലറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ ഞെട്ടിയിരിക്കുകയാണ് ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ. വാൻ​ഗയുടെ പ്രവചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ, അഞ്ഞൂറിലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് കൂടുതല്‍ ആശങ്ക പരത്തി. ജൂലൈ അഞ്ചിന് ജപ്പാനിൽ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനക്കുരുക്കിൽ പെട്ട് ആളുകൾ ജപ്പാനിലേക്കുള്ള യാത്ര വരെ കൂട്ടത്തോടെ റദ്ദാക്കുന്ന സ്ഥിതിയുണ്ടായി.

ആരാണ് റിയോ തത്സുകി?

ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം ഇങ്ങനെയാണ്, ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കും. ഇതിനെ പലതരത്തിലാണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്.‌ സമുദ്രത്തിനടിയില്‍ ഭൗമാന്തര്‍ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാകാമെന്ന് ചിലര്‍ പറയുമ്പോള്‍ അതല്ല അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നാണ് ചിലര്‍ വാദിക്കുന്നത്. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.

കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകർ അവകാശപ്പെടുന്നത്. തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തിൽ ശനിയാഴ്‌ച മുതൽ 470ലധികം ഭൂകമ്പങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ജനങ്ങൾക്ക് ആശങ്ക ഇരട്ടിയായി.

1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവർ പേജിൽ തന്നെ 2011 മാർച്ചിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം.

ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ.രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. എല്ലാ വർഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ഈ ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. അതേസമയം തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്.

The world was shocked by the prediction of Ryo Tatsuki, known as the Japanese Baba Vanga. The prediction is that a great disaster will occur at 4 am on the 5th of 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT