Sapota Cultivation Guide: Best Practices, Fertilizers & Care 
Life

കുലകണക്കിന് സപ്പോട്ട വിളയിക്കാം; വലുപ്പം കൂട്ടാന്‍ ബോറോണ്‍ പ്രയോഗം

മേമി സപ്പോട്ട പോലെയുള്ള വിശേഷപ്പെട്ട ഇനങ്ങളും നമ്മുടെ നാട്ടില്‍ വിജയകരമായി കൃഷി ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കേരളത്തിലെ കാലാവസ്ഥയില്‍ വളരെ എളുപ്പത്തില്‍ വിജയിപ്പിച്ചെടുക്കാവുന്ന ഒരു ഫലവൃക്ഷമാണ് സപ്പോട്ട. മികച്ച പരിചരണം നല്‍കിയാല്‍ വര്‍ഷം മുഴുവന്‍ കായ്ഫലം തരുന്ന ഒന്നുകൂടിയാണിത്. സാധാരണ സപ്പോട്ട ഇനങ്ങള്‍ക്കു പുറമെ മികച്ച സ്വീകാര്യതയുള്ള മേമി സപ്പോട്ട പോലെയുള്ള വിശേഷപ്പെട്ട ഇനങ്ങളും നമ്മുടെ നാട്ടില്‍ വിജയകരമായി കൃഷി ചെയ്യാം.

വിത്തുപാകി മുളപ്പിച്ച തൈകളെ അപേക്ഷിച്ച് ഒട്ടുതൈകളാണ് കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ഒട്ടുതൈകള്‍ വളരെ വേഗത്തില്‍ കായ്പിടിക്കാന്‍ തുടങ്ങും എന്നതും മാതൃവൃക്ഷത്തിന്റെ ഗുണനിലവാരം നൂറുശതമാനം ലഭിക്കും എന്നതും ഇവയുടെ പ്രത്യേകതയാണ്. പുതിയ തൈകള്‍ക്ക് വേരോടാന്‍ സഹായകരമായ രീതിയില്‍ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി കലര്‍ത്തി നടീല്‍ മിശ്രിതം തയ്യാറാക്കാം. തയ്യാറാക്കിയ കുഴിയില്‍ അടിവളം ചേര്‍ത്ത് ഒരാഴ്ച കഴിഞ്ഞു കുറച്ചുകൂടി വളം ചേര്‍ത്തിളക്കിയശേഷമാണ് ഒട്ടുതൈ നടേണ്ടത്. വേനല്‍ക്കാലത്ത് തണലും തൈകള്‍ക്ക് ആവശ്യമാണ്.

വളപ്രയോഗം

മരത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് കൃത്യമായ തോതില്‍ വളം നല്‍കുന്നത് മികച്ച വിളവിനും മരത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മരത്തിന് വര്‍ഷത്തില്‍ ഏകദേശം 50-55 കിലോഗ്രാം ജൈവവളം (പ്രധാനമായും കാലിവളം) ആവശ്യമാണ്. ഇതിനുപുറമേ, മേയ് - ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ - ഒക്ടോബറിലും 250-500 ഗ്രാം വീതം റോക്ക് ഫോസ്‌ഫേറ്റ് ചേര്‍ത്തു കൊടുക്കാം. പൂര്‍ണ വളര്‍ച്ചയെത്തിയ മരത്തിന് 500 ഗ്രാം നൈട്രജന്‍, 360 ഗ്രാം ഫോസ്ഫറസ്, 750 ഗ്രാം പൊട്ടാഷ് എന്ന കണക്കിലാണ് രാസവളം നല്‍കേണ്ടത്. ഈ അളവ് പകുതിയാക്കി മേയ്-ജൂണിലും, സെപ്റ്റംബര്‍-ഒക്ടോബറിലും മണ്ണില്‍ ചേര്‍ക്കണം.

വേനല്‍ക്കാലത്ത് നനച്ചു കൊടുക്കുന്നത് കായ്കളുടെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടും

പൂക്കള്‍ കരിഞ്ഞുപോകുന്നതും കായ്കള്‍ പിടിക്കാതെ പോകുന്നതും പല കര്‍ഷകരും നേരിടുന്ന പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് പ്രയോഗം മികച്ചതാണ്. മരം പൂക്കാന്‍ തുടങ്ങുന്നതിനു മുന്‍പും കായ്കള്‍ വളരുന്ന സമയത്തും ഒരേപോലെ 100-150 ഗ്രാം സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് മേല്‍മണ്ണില്‍ കലര്‍ത്തി തടത്തിനുചുറ്റും വിതറാം. ഇതിനൊപ്പം നനവ് നിര്‍ബന്ധമായും ഉറപ്പാക്കണം.

2-3 ഗ്രാം സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് 15 ദിവസം ഇടവിട്ട് രണ്ടോ മൂന്നോ തവണ ഇലകളില്‍ തളിക്കുന്നത് കായ്പിടിത്തത്തെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കും. കായ്കള്‍ പിടിച്ചുതുടങ്ങുന്ന സമയം 5 ഗ്രാം കാല്‍സ്യം നൈട്രേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു നല്‍കുന്നത് കായ്‌പൊഴിച്ചില്‍ തടയാന്‍ വളരെ ഫലപ്രദമാണ്. ഇക്കാര്യങ്ങളെല്ലാം അതിരാവിലെ ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

ബോറോണ്‍ പ്രയോഗം

കായ്കളുടെ വലുപ്പവും തൂക്കവും വര്‍ധിപ്പിക്കാനും, പഴങ്ങളുടെ മേന്മ മെച്ചപ്പെടുത്താനും, നല്ല മധുരം ലഭിക്കാനും ബോറോണ്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, കായുടെ ഉള്‍ഭാഗം ബ്രൗണ്‍ നിറമാകുന്നതു തടയാനും കായ്കള്‍ പൊട്ടിപ്പിളരുന്നത് പ്രതിരോധിക്കാനും ബോറോണ്‍ പ്രയോഗം സഹായിക്കും.

വേനല്‍ക്കാലത്ത് നനച്ചു കൊടുക്കുന്നത് കായ്കളുടെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടും. ചുവട്ടില്‍ കളകള്‍ വളരാതെ സംരക്ഷിക്കുകയും ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുകയും വേണം. ഇലപ്പേരുകള്‍, മീലിബഗ് തുടങ്ങിയ കീടങ്ങളുടെ ശല്യം ഉണ്ടായാല്‍ ജൈവ കീടനാശിനികളായ വേപ്പെണ്ണ മിശ്രിസമോ ആവശ്യാനുസരണം മറ്റ് കീടനാശിനികളോ ഉപയോഗിച്ച് പ്രതിരോധിക്കാം.

Complete Guide to Sapota Cultivation: Planting, Fertilization, and Care Tips for Better Yield

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

'മീ ടൈം എനിക്കിഷ്ടമാണ്; എന്റെ ഓർമയിൽ കിട്ടിയ ആദ്യത്തെ റിജക്ഷൻ അതായിരുന്നു'

വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം പൊണ്ണത്തടി കൂട്ടും? ഭക്ഷണം എങ്ങനെ കഴിക്കണം?

ചട്ടഞ്ചാലിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണം ദ്രുതഗതിയിൽ; കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ