പ്രതീകാത്മക ചിത്രം 
Life

കാപ്‌സിക്കം കൈയില്‍ കിട്ടിയാലുടന്‍ രണ്ടായി മുറിക്കല്ലേ! ദേ ഇങ്ങനെ മുറിക്കാം; വിഡിയോ 

കാപ്‌സിക്കം വളരെ പെട്ടെന്ന് നല്ല വൃത്തിയായി അരിഞ്ഞെടുക്കാനുള്ള എളുപ്പവഴിയാണ് വിഡിയോയിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

പാചകത്തില്‍ ഏറ്റവുമധികം സമയമെടുക്കുന്നത് വേണ്ട ചേരുവകളെല്ലാം തയ്യാറാക്കിയെടുക്കുന്നതിലാണ്. സവാള, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയൊക്കെ വൃത്തിയായി അരിഞ്ഞെടുക്കുമ്പോള്‍ തയ്യാറാക്കുന്ന വിഭവം രുചിയിലെന്നപ്പോലെ കാഴ്ച്ചയിലും ഗംഭീരമായിരിക്കും. ഇതുപോലെ, നമ്മള്‍ തയ്യാറാക്കുന്ന വിഭവത്തെ കാഴ്ച്ചയില്‍ ഒരുപടി മുകളിലെത്തിക്കാന്‍ കഴിവുള്ള ഒരു ചേരുവയാണ് കാപ്‌സിക്കം. പല നിറങ്ങളില്‍ ലഭിക്കുന്ന കാപ്‌സിക്കം ഭക്ഷണത്തിന് കിടിലന്‍ ലുക്ക് തന്നെ സമ്മാനിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. കാപ്‌സിക്കം വളരെ പെട്ടെന്ന് നല്ല വൃത്തിയായി അരിഞ്ഞെടുക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. 

ഒരിക്കല്‍ ഈ രീതി പരീക്ഷിച്ചാല്‍ പിന്നെ മറ്റൊരു തരത്തിലും കാപ്‌സിക്കം മുറിക്കാന്‍ തോന്നില്ലെന്നാണ് വിഡിയോ കണ്ട പലരുടെയും അഭിപ്രായം. സാധാരണ ഒരു കാപ്‌സിക്കം കൈയില്‍ കിട്ടിയാല്‍, ഉടനെ രണ്ടായി മുറിച്ച് അകത്തെ അരിയെല്ലാം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുന്നതാണ് പതിവ്. എന്നാല്‍, വിഡിയോയില്‍ അങ്ങനെയല്ല. മറിച്ച് കാപ്‌സിക്കം തലകീഴായ് വച്ചതിന് ശേഷം ഇതിനെ മൂന്ന് ഭാഗങ്ങളായി മുറിച്ചെടുക്കും. ഇങ്ങനെ മുറിച്ചെടുക്കുമ്പോള്‍ അകത്തെ അരിയും ഞെട്ടുമെല്ലാം ഒന്നിച്ച് വേര്‍തിരിക്കാനാകും. മിറിച്ചെടുത്ത മൂന്ന് കഷ്ണങ്ങള്‍ നിങ്ങള്‍ക്ക് വേണ്ട വലുപ്പത്തിലും ആകൃതിയിലും മുറിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

SCROLL FOR NEXT