പാമ്പും കീരിയും നേർക്കുനേർ വീഡിയോ സ്ക്രീൻഷോട്ട്
Life

മാളത്തില്‍ ഉ​ഗ്രൻ മൂര്‍ഖനും കീരിയും, പൊരിഞ്ഞ പോരാട്ടം, ഒടുവില്‍- വീഡിയോ

നേച്ചര്‍ ഈസ് ബ്രൂട്ടല്‍ എന്ന എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സാധാരണയായി ബദ്ധവൈരികളാണ് എന്ന് പറയുമ്പോള്‍ ഉപമയായി സൂചിപ്പിക്കാറ് പാമ്പും കീരിയും തമ്മിലുള്ള ശത്രുതയാണ്. പരസ്പരം കാണുന്ന വേളയില്‍ തന്നെ കടിച്ചുകീറുന്ന പാമ്പിന്റെയും കീരിയുടെയും പ്രകൃതമാണ് ഇതിന് കാരണം. ഇപ്പോള്‍ മാളത്തില്‍ പാമ്പും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേച്ചര്‍ ഈസ് ബ്രൂട്ടല്‍ എന്ന എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാളത്തില്‍ പരസ്പരം പോരാടാന്‍ തയ്യാറായി മൂര്‍ഖന്‍ പാമ്പും കീരിയും നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കൊത്താന്‍ ആഞ്ഞുനില്‍ക്കുന്ന പാമ്പിനെ കീരി കടിച്ചുകീറി കീഴ്‌പ്പെടുത്തുന്നതാണ് വീഡിയോയുടെ അവസാനം. അതിനിടെ കീരിയ്ക്ക് പാമ്പിന്റെ കൊത്ത് കൊള്ളുന്നുമുണ്ട്.

പാമ്പിനെ ചവിട്ടി പിടിച്ച് കീരി നില്‍ക്കുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്. പാമ്പിന്റെ കൊത്ത് കൊണ്ട സ്ഥിതിക്ക് കീരിയ്ക്ക് അധികം ആയുസ് ഉണ്ടാകില്ല എന്ന തരത്തില്‍ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം