പാമ്പിനെ ലക്ഷ്യമാക്കി വാ പിളർന്ന് ഉയർന്നുപൊങ്ങിയ മത്സ്യം സ്ക്രീൻഷോട്ട്
Life

പാമ്പിനെ ലക്ഷ്യമാക്കി വാ പിളര്‍ന്ന് ഉയര്‍ന്നുപൊങ്ങി, അമളി പറ്റി തൂങ്ങിക്കിടന്ന് മത്സ്യം; ഒടുവില്‍ രക്ഷ- വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നത്. ഇപ്പോള്‍ ഇരയാണെന്ന് കരുതി ചാടിപിടിക്കാന്‍ ശ്രമിച്ച മത്സ്യത്തിന് സംഭവിച്ച അമളിയുടെ വിഡിയോയാണ് വൈറലാകുന്നത്. ഒടുവില്‍ മറ്റൊരു മത്സ്യം രക്ഷയ്ക്ക് എത്തുകയായിരുന്നു.

എക്‌സിലാണ് മത്സ്യം- പാമ്പ് പോരാട്ടം വൈറലായത്. പാമ്പ് ആണെന്ന് അറിയാതെ പച്ചിലപ്പാമ്പിനെ ലക്ഷ്യമാക്കിയാണ് മത്സ്യം കുതിച്ചത്. ചെടിയുടെ കൊമ്പില്‍ തൂങ്ങിക്കിടന്ന പാമ്പിനെ ലക്ഷ്യമാക്കിയാണ് വെള്ളത്തില്‍ നിന്ന് മത്സ്യം ഉയര്‍ന്നുപൊങ്ങിയത്. പാമ്പിന്റെ തല വായിലാക്കിയെങ്കിലും ഇരയുമായി വെള്ളത്തിലേക്ക് മടങ്ങാന്‍ മത്സ്യത്തിന് കഴിഞ്ഞില്ല.

കുറച്ചുനേരം വായുവില്‍ പാമ്പുമായി തൂങ്ങിക്കിടന്ന മത്സ്യത്തിന് 'കൂട്ടുകാരന്‍' രക്ഷയ്ക്ക് എത്തുകയായിരുന്നു. മറ്റൊരു മത്സ്യം വാലില്‍ കടിച്ച് വലിച്ച് 'കൂട്ടുകാരനെ' രക്ഷിക്കുകയായിരുന്നു. മത്സ്യം വെള്ളത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതാണ് വിഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ