വീഡിയോ ദൃശ്യം 
Life

മല കയറുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്ന് ചാടി വീണ് കൂറ്റന്‍ പാമ്പ്! അലറിവിളിച്ചോടി സഞ്ചാരികള്‍; നടുക്കുന്ന വീഡിയോ

ഒരുകൂട്ടം സഞ്ചാരികള്‍ മലകയറുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് നടുക്കുന്ന സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

മലകയറുന്നതിനിടെ സഞ്ചാരിക്കു നേരെ ചാടി വീണ കൂറ്റന്‍ പാമ്പിനെ കണ്ട് ഞെട്ടിത്തരിച്ച് സംഘാംഗങ്ങള്‍. അപ്രതീക്ഷിതമായി പാമ്പ് ചാടി വീണതോടെ സഞ്ചാരികള്‍ അലറി വിളിച്ചു. വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായ് മലനിരകളിലാണ് സംഭവം നടന്നത്. 

ഒരുകൂട്ടം സഞ്ചാരികള്‍ മലകയറുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് നടുക്കുന്ന സംഭവം. മുന്നിലുള്ള ഇടുങ്ങിയ പാതയിലൂടെ മല കയറുന്ന യുവതിയുടെ നേരെ സമീപത്തെ പാറകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്തു നിന്ന് ഒരു പാമ്പ് ചാടി വീഴുകയായിരുന്നു.

യുവതി മുന്നോട്ട് നടന്നതിനാല്‍ അപകടം ഒഴിവായി. ആക്രമിക്കാന്‍ ലക്ഷ്യമിട്ടാകാം പാമ്പെത്തിയതെന്നാണ് നിഗമനം. പിന്നില്‍ വീഡിയോ ചിത്രീകരിച്ചിരുന്നവര്‍ പാമ്പിനെ കണ്ടതും ഭയന്ന് അലറിവിളിച്ചോടിയതും ഒന്നിച്ചായിരുന്നു. അതുകൊണ്ട് തന്നെ പാമ്പിനെ കണ്ടതിനു ശേഷമുള്ള വീഡിയോ വ്യക്തമല്ല. 

വിഷമില്ലാത്തയിനം പാമ്പായ റാറ്റ് സ്‌നേക്ക് ആണ് യുവതിക്കു നേരെ ചാടിവീണത്. എന്തായാലും പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സഞ്ചാരികള്‍ അല്‍പ സമയത്തിനു ശേഷം മലകയറ്റം തുടരുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്