പ്രതീകാത്മക ചിത്രം 
Life

ടോയ്ലറ്റിൽ പോകുമ്പോൾ കൈയിൽ ഫോൺ ഉണ്ടോ? ബാക്ടീരിയകൾ കൂടുകൂട്ടും, മൊബൈൽ ഉപയോ​ഗത്തിലും ശുചിത്വമാകാം

ഫോണിൽ കണ്ടെത്തിയ ബാക്ടീരിയകളിൽ പലതും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, അതായത് നിലവിലുള്ള മരുന്നുകളൊന്നും ഫലപ്രദമാകില്ല. ഇതുമൂലമുണ്ടാകുന്ന ചർമ്മ, ഉദര രോ​ഗങ്ങളും കരൾ രോ​ഗങ്ങളും ജീവനുതന്നെ ഭീഷണിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മൊബൈൽ ഫോണും പിടിച്ചുകൊണ്ടല്ലാതെ ആരെയും കാണാൻ പറ്റില്ല എന്ന സ്ഥിതിയായിട്ടുണ്ട് ഇപ്പോൾ. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും എന്തിനധികം കുളിക്കുമ്പോൾ പോലും പലരുടെയും കൈയിൽ ഫോൺ സ്ഥാനംപിടിച്ചിട്ടുണ്ടാകും. പലരും കണ്ണുതുറക്കുമ്പോൾ ആദ്യം നോക്കുന്നതും ഫോണിലേക്ക് തന്നെയാണ്. 2019ൽ യുകെയിൽ സടത്തിയ ഒരു സർവേയിൽ പലരും ടോയിലറ്റിൽ‌ പോകുമ്പോൾ ഫോൺ ഉപയോ​ഗിക്കാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ടോയ്ലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനമാണ് മൊബൈൽ ഫോൺ എന്ന കണ്ടെത്തൽ അത്ര ഞെട്ടിച്ചുമില്ല. 

ടോയ്ലറ്റിലടക്കം ഉപയോ​ഗിക്കുന്ന ഈ ഫോൺ നമ്മൾ കുട്ടികളുടെ കൈയിൽ കൊടുക്കും, ഭക്ഷണം കഴിക്കുന്നതിനിടെ ഇതേ ഫോൺ ഉപയോ​ഗിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഫോണിൽ അടിഞ്ഞിട്ടുള്ള മൈ​ക്രോബുകൾ പല വഴികളിലൂടെ നമ്മുടെ ശരീരത്തിൽ കയറിക്കൂടും. ബാത്ത്റൂമിൽ പോയതിന് ശേഷവും പാചകം ചെയ്തുകഴിഞ്ഞുമെല്ലാം കൈകൾ കഴുകുന്ന നമ്മൾ ഫോൺ ഉപയോ​ഗിച്ചശേഷം ഇത് ചെയ്യാറില്ല. പക്ഷെ, ഫോണുകളിൽ‌ എത്രമാത്രം രോ​ഗാണുക്കൾ നിറഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കി മൊബൈൽ ഉപയോ​ഗിക്കുമ്പോൾ ശീലമാക്കേണ്ട ശുചിത്വത്തെക്കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചുതുടങ്ങണം. 

മൊബൈൽ ഫോണുകൾ രോഗകാരികളായ ബാക്ടീരിയകളാൽ മലിനമാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. വയറിളക്കം ഉണ്ടാക്കുന്ന ഇ-കോളി, ചർമ്മത്തെ ബാധിക്കുന്ന സ്റ്റാഫൈലോകോക്കസ്, ക്ഷയരോഗത്തിനും ഡിഫ്തീരിയക്കും കാരണമാകുന്ന ആക്ടിനോബാക്ടീരിയ, മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമായ സിട്രോബാക്ടർ, മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന എന്ററോകോക്കസ് എന്നിവയൊക്കെ ഫോണിൽ കണ്ടെത്തി. ഇവയിൽ പലതും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുമെന്നും ​ഗവേഷകർ കണ്ടെത്തി, അതായത് നിലവിലുള്ള മരുന്നുകളൊന്നും ഇവയ്ക്കെതിരെ ഫലപ്രദമാകില്ല. ഈ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ചർമ്മ, ഉദര രോ​ഗങ്ങളും കരൾ രോ​ഗങ്ങളും ജീവനുതന്നെ ഭീഷണിയാണെന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്. 

ഫോൺ ഉപയോ​ഗത്തിലും ശുചിത്വമാകാം

► ആന്റിബാക്ടീരിയൽ ലായിനികൾ ഉപയോ​ഗിച്ച് ഫോൺ വൃത്തിയാക്കിയാലും ബാക്ടീരിയകൾ വീണ്ടും തിരിച്ചെത്തും. അതുകൊണ്ട് വല്ലപ്പോഴും ഫോൺ വൃത്തിയാക്കുന്നത് കൊണ്ടുമാത്രം കാര്യമില്ല. ഇത് ദിനചര്യയുടെ ഭാ​ഗമാക്കണം. 

► 70ശതമാനം ആൽക്കഹോൾ അടങ്ങിയ ലായിനി ഉപയോ​ഗിച്ചുവേണം ഫോണും ഫോൺകവറുമെല്ലാം തുടച്ച് വൃത്തിയാക്കാൻ. ഇതൊരിക്കലും ഫോണിൽ നേരിട്ട് ഉപയോ​ഗിക്കരുത്. ഇതാനായി കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോ​ഗിക്കാം. 

► ഫോൺ വൃത്തിയാക്കിയതിന് ശേഷം മറക്കാതെ കൈകൾ കഴുകണം. 

► വീടിന് പുറത്തിറങ്ങുമ്പോൾ ഫോൺ പോക്കറ്റിലോ ബാ​ഗിലോ സുരക്ഷിതമായി വയ്ക്കാം. ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഫോണിൽ എഴുതിന്നതിനേക്കാൾ നല്ലത് ഒരു ചെറിയ പേപ്പറിൽ എഴുതി സൂക്ഷിക്കുന്നതാണ്. ഇത് ഇടയ്ക്കിടെയുള്ള ഫോണ്‌‍ ഉപയോ​ഗം കുറയ്ക്കാൻ സഹായിക്കും. 

► ഫോൺ ഉപയോ​ഗത്തിന് മുമ്പും പരമാവധി കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മറ്റ് പ്രതലങ്ങളിലെ അഴുക്ക് ഫോണിലെത്തുന്നത് ഇതുവഴി നിയന്ത്രിക്കാം. 

► ഫോൺ മറ്റ് ആളുകൾക്ക് ഉപയോ​ഗിക്കാൻ നൽകുന്നത് പരമാവധി ഒഴിവാക്കുക. മറ്റുള്ളവരുടെ ഫോൺ ഉപയോ​ഗിക്കുന്നത് സ്വയം നിയന്ത്രിക്കുകയും വേണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇത് എന്റെ അവസാന ലോകകപ്പ്'; 2027ല്‍ കിരീട നേട്ടമാണ് ലക്ഷ്യമെന്ന് കോഹ്‌ലി